കലൂരിൽ യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ

കൊച്ചി: കലൂരിൽ യുവതിയെ പിന്തുടർന്ന് ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി എലപ്പാറ കൊച്ചുകരിംതരുവി ഇല്ലിക്കൽ വീട്ടിൽ അനന്തുവിനെയാണ് (21) എറണാകുളം ടൗൺ നോർത്ത് പൊലിസ് പിടികൂടിയത്.ഒക്ടോബർ 14-ന് വൈകുന്നേരം ആറിന് കലൂർ ആസാദ് റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ പ്രതി ലക്ഷ്യമിട്ട് പിന്തുടരുകയായിരുന്നു.
ആളൊഴിഞ്ഞ ഭാഗത്തുവെച്ച് യുവതിയെ തടഞ്ഞുനിർത്തി കടന്നുപിടിക്കുകയും, യുവതി ചെറുത്തുനിന്നപ്പോൾ മുഖത്തടിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി ഉപദ്രവിക്കുകയുമായിരുന്നു. എന്നാൽ യുവതിയുടെ നിലവിളി കേട്ട് പ്രദേശവാസികൾ ഓടിക്കൂടിയതോടെ പരിഭ്രാന്തനായ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.









0 comments