ഷിംലയിൽ ഭൂചലനം; ഒരു മാസത്തിനിടെ രണ്ടാമത്തെ പ്രകമ്പനം

ഷിംല: ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്ച്ചെ തലസ്ഥാന നഗരമായ ഷിംലയിൽ നിന്നും 130 കിലോമീറ്റര് അകലത്തിലുള്ള റാംപൂരിലാണ് പ്രകമ്പനം.
പുലർച്ചെ 4:36-ഓടെ ഏതാനും സെക്കൻഡുകൾ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിയുടെ ഉപരിതലത്തിന് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. സംഭവത്തിൽ ആളപായമില്ല.
ആഗസ്ത് 26 നും സമാനമായ ചലനം ഉണ്ടായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആഗസ്റ്റ് 1 വരെ ഹിമാചലിൽ 67 ഭൂചലനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഹിമാചൽ പ്രദേശ് സെൻസിറ്റിവിറ്റിയുള്ള ഭൂകമ്പ മേഖലകളായ 4, 5 എന്നിവയുടെ പരിധിയിലാണ് ഉൾപ്പെടുന്നത്. പുതിയ ഭൂകമ്പ ഭൂപടപ്രകാരം സംസ്ഥാനം മുഴുവൻ ഉയർന്ന അപകടസാധ്യതയുള്ള 'സോൺ 6'-ലാണ്. എന്നാൽ ഇടക്കാലത്ത് കേന്ദ്ര സര്ക്കാര് ഇടപെട്ട് ദുരന്ത സാധ്യതാ പട്ടികയിലെ റാങ്ക് കുറച്ചു.









0 comments