ലോറിയിൽനിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

അപകടത്തിനിടയാക്കിയ ലോറി
കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണ് ബൈക്ക് യാത്രക്കാരനായ കെഎസ്ഇബി ഓവർസിയർ മരിച്ചു. ചിറക്കൽ പുഴാതി കെ ശ്രീജിത്ത് (48) ആണ് മരിച്ചത്. വെള്ളി രാത്രി ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം.
ദേശീയപാതയിൽ ചുങ്കം ഭാഗത്തുവെച്ച് ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് സിലിണ്ടർ ശ്രീജിത്തിന് മേൽ വീഴുകയായിരുന്നു. സിലിണ്ടർ വീണ് ശ്രീജിത്ത് ധരിച്ചിരുന്ന ഹെൽമെറ്റ് പൊട്ടിച്ചിതറി. പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ശ്രീജിത്തിനെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തളിപ്പറമ്പ് കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.









0 comments