ad
Deshabhimani

print edition വോട്ടുതട്ടാൻ പണക്കിഴിയുമായി ട്രംപ്

trump
വെബ് ഡെസ്ക്

Published on Sep 11, 2026, 02:05 AM | 1 min read

വാഷിങ്‌ടൺ : കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര തകർച്ചയും നേരിടുന്ന അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണം വാഗ്ദാനംചെയ്‌ത്‌ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർടി ഭൂരിപക്ഷം നേടിയാൽ പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും 5,000 ഡോളർ വീതം നൽകുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.


അമേരിക്കയിലെ 27 കോടിയോളം പൗരന്മാർക്ക് ഈ തുക നൽകാൻ ചുരുങ്ങിയത് 1.3 ലക്ഷം കോടി ഡോളർ ഖജനാവിൽനിന്നു ചെലവഴിക്കേണ്ടിവരും. പണം അമേരിക്കയിൽ തന്നെ ചെലവഴിക്കണം എന്ന നിബന്ധനയാണ്‌ റിപ്പബ്ലിക്കൻ പാർടി കൺവൻഷനിൽ ട്രംപ് മുന്നോട്ടുവച്ചത്. വിദേശ ഉൽപ്പന്നങ്ങൾക്കുമേൽ ചുമത്തിയ കടുത്ത ഇറക്കുമതിച്ചുങ്കത്തിൽനിന്നുള്ള വരുമാനം ഉപയോഗിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നാണ്‌ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ ന്യായീകരണം. ട്രംപിന്റെ പ്രഖ്യാപനം പൊള്ളയായ വാഗ്ദാനമാണെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home