ad
Deshabhimani

കടലിൽ കുടുങ്ങിയ 
42 മത്സ്യത്തൊ‍ഴിലാളികളെ രക്ഷിച്ചു

കടലിൽ കുടുങ്ങിയ ഓങ്കാരം ബോട്ട്‌

കടലിൽ കുടുങ്ങിയ ഓങ്കാരം ബോട്ട്‌

വെബ് ഡെസ്ക്

Published on Sep 11, 2026, 02:39 AM | 1 min read

ആലപ്പുഴ

കടലിൽ കുടുങ്ങിയ ബോട്ടും 42 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി ഫിഷറീസ് വകുപ്പ്‌. വ്യാഴം രാവിലെ 6.25-നാണ് സംഭവം. പ്രൊപ്പല്ലറിലേക്കുള്ള ഷാഫ്റ്റ് തകരാറിനെ തുടർന്ന്‌ ഓങ്കാരം എന്ന ബോട്ടാണ്‌ അഴീക്കൽ തുറമുഖത്തുനിന്ന്‌ ആറു നോട്ടിക്കൽ ദ‍‍‍ൂരത്ത്‌ കുടുങ്ങിയത്‌. തോട്ടപ്പള്ളി ഫിഷറീസ് അസി. ഡയറക്ടറുടെ നിർദേശപ്രകാരം പട്രോൾ ബോട്ട് സ്ഥലത്തെത്തി തൊഴിലാളികളെ അഴീക്കൽ ഹാർബറിലെത്തിച്ചു. സിപിഒ ആദർശ്, ലൈഫ് ഗാർഡുമാരായ ജോർജ്, ജയൻ, സ്രാങ്ക്, ഡ്രൈവർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home