ad
Deshabhimani

അമ്പലപ്പുഴ താലൂക്കിലെ 
ലൈബ്രറികൾ ഡിജിറ്റൈസായി

അമ്പലപ്പുഴ താലൂക്കിലെ ലൈബ്രറികളുടെ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ മഹേന്ദ്രൻ നടത്തുന്നു

അമ്പലപ്പുഴ താലൂക്കിലെ ലൈബ്രറികളുടെ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ നടത്തുന്നു

വെബ് ഡെസ്ക്

Published on Sep 11, 2026, 02:36 AM | 1 min read

മാരാരിക്കുളം

അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കീഴിലുള്ള 68 ഗ്രന്ഥശാലകളും സമ്പൂർണ ഡിജിറ്റലൈസ്ഡായി. എ ഡി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം നടത്തി . താലൂക്ക് പ്രസിഡന്റ് കെ വി ഉത്തമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ രഘുപ്രസാദ് പദ്ധതി വിശദീകരിച്ചു. ഗ്രന്ഥശാലകൾക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ അലിയാർ എം മാക്കിയിൽ വിതരണം ചെയ്തു. ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വമായ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രഘു പ്രസാദ്, സുധി സഞ്ജയൻ, എസ് അനീഷ് കുമാർ എന്നിവരെ ജില്ലാ പഞ്ചായത്തംഗം ആർ റിയാസ് ആദരിച്ചു. ​വി ഡി അംബുജാക്ഷൻ, ദീപ്തി അജയകുമാർ , ആർ സ്മിത ,കെ കെ സുലൈമാൻ ,കെ എസ് ഹരിദാസ് , ആർ ചന്ദ്രലാൽ ,പി കെ കൃഷ്ണദാസ്, സി ഹരിദാസ് ,കെ മോഹൻകുമാർ എന്നിവർ സംസാരിച്ചു . താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി കെ രതികുമാർ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ജയൻ തോമസ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home