Deshabhimani

ട്രംപിന്റെ കുറ്റസമ്മതം

print edition തോൽപ്പിച്ചത്‌ യുദ്ധവും

trump
വെബ് ഡെസ്ക്

Published on Nov 06, 2026, 12:00 AM | 1 min read

വാഷിങ്‌ടൺ: അമേരിക്കയിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർടി കനത്ത തിരിച്ചടി നേരിടാൻ കാരണം ഇറാൻ യുദ്ധമെന്ന്‌ സമ്മതിച്ച്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. പരാജയത്തിന് കാരണം ഇറാൻ യുദ്ധത്തോടുള്ള ജനങ്ങളുടെ അമർഷമെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ തുറന്നുപറഞ്ഞിരുന്നു. ഇതേപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ്‌ ട്രംപിന്റെ കുറ്റസമ്മതം.


‘വാൻസ്‌ പറഞ്ഞത്‌ ശരിയാണ്‌. യുദ്ധം കാരണം എണ്ണവിലയിൽ കുറച്ച്‌ വർധനയുണ്ടായി. എന്നാൽ, ഇനിയും അവസരം ലഭിക്കുകയാണെങ്കിൽ ഇതേ പ്രവ്യത്തികൾ ആവർത്തിക്കും. ദീർഘനാളത്തേക്കുള്ള പരിഹാരമെന്ന നിലയിൽ യുദ്ധമാണ്‌ ശരിയായ നടപടി. ഇറാന്‌ ആണവായുധം നൽകുന്നത്‌ ഒരിക്കലും അംഗീകരിക്കാനാകില്ല’ – ട്രംപ്‌ പറഞ്ഞു.


ഇറാൻ സൈന്യത്തെയും വ്യോമസേനയേയും മിസൈൽ പ്രതിരോധ സംവിധാനങ്ങളെേയും പൂർണമായും തകർത്തെന്നും ട്രംപ്‌ അവകാശപ്പെട്ടു. ഇറാൻ യുദ്ധത്തിൽ ജനങ്ങൾക്കുള്ള അമർഷവും ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടിയും കാരണം പ്രതിരോധ സെക്രട്ടറി പീറ്റ്‌ ഹെഗ്‌സത്തിനെ മാറ്റുമെന്ന്‌ അഭ്യൂഹമുണ്ടായിരുന്നു. ഇ‍ത്‌ ട്രംപ്‌ തള്ളി.


​ഇടഞ്ഞ്‌ വാൻസ്‌


വൈസ്‌ പ്രസിഡന്റ്‌ ജെ ഡി വാൻസിന്റെ തുറന്നുപറച്ചിൽ റിപ്പബ്ലിക്കൻ പാർടിയിലെ ഭിന്നത പുറത്തു കൊണ്ടുവരുന്നു. യുദ്ധം തുടങ്ങുന്നതിന്‌ മുൻപ്‌ തന്നെ ഇതിനെതിരെ പരസ്യമായി വാൻസ്‌ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ തോൽവിയ്ക്ക്‌ പിറകെ എക്സിൽ ദീർഘമായ പോസ്റ്റിട്ടാണ്‌ വീണ്ടും കോളിളക്കം സൃഷ്‌ട്ടിച്ചത്‌.


മുൻപ്‌ റിപ്പബ്ലിക്കൻ പാർടിയ്ക്ക്‌ വോട്ട്‌ ചെയ്തവർ യുദ്ധവും പണപെരുപ്പവും കാരണം മാറിചിന്തിച്ചു. അവർ ഡെമോക്രാറ്റുകൾക്ക്‌ വോട്ട്‌ നൽകി. അമേരിക്കയ്ക്ക് മുൻഗണന നൽകുക, ഇസ്രയേലുമായുള്ള യുഎസ് ബന്ധത്തിൽ മാറ്റം വരുത്തുക എന്നിവയാണ് ജനങ്ങളുടെ അതൃപ്തി മാറ്റാനുള്ള പ്രധാന മാര്‍ഗങ്ങൾ. ആറുവർഷം സെനറ്റ്‌ ഭരണം നഷ്‌ടപ്പെടുന്നതിന്‌ ഇ‍ൗ തീരുമാനങ്ങൾ വേണ്ടിയിരുന്നോ എന്ന ചോദ്യത്തിനു സത്യസന്ധമായി ഉത്തരം കണ്ടെത്തണമെന്നും വാൻസ്‌ പ
റഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home