തുറന്ന കോൺസൺട്രേഷൻ ക്യാമ്പുകൾ, 1.26 ബില്യൺ ചെലവിൽ അമേരിക്ക പുതിയ തടവറ നിർമ്മിക്കുന്നു

ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് ആർമി ബേസിൽ അമേരിക്ക പുതിയ തടവ് കേന്ദ്രം പണിയുന്നു. ഇതിനായി വിർജീനിയ ആസ്ഥാനമായുള്ള അക്വിസിഷൻ ലോജിസ്റ്റിക്സ് എൽഎൽസിക്ക് പ്രതിരോധ വകുപ്പ് 1.26 ബില്യൺ യുഎസ് ഡോളറിന്റെ കരാർ നൽകി. 5,000 തടവുകാരെ ഉൾക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ കുടിയേറ്റ തടങ്കൽ കേന്ദ്രമാണ് നിർമ്മിക്കുന്നത്.
ഇതിന് പുറമെ ജോയിന്റ് ബേസ് മക്ഗുയർ-ഡിക്സ്-ലേക്ക്ഹഴ്സ്റ്റിൽ 3000 തടവുകാരെ പാർപ്പിക്കുന്ന കേന്ദ്രവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ സുരക്ഷാ പ്രശ്നം ചൂണ്ടികാട്ടി സൈനിക നതൃത്വം തന്നെ രംഗത്ത് വന്നിരുന്നു. 42,000 ഏക്കർ വിസ്തൃതിയുള്ള സൈനിക താവളമാണ്.
കുടിയേറ്റക്കാർ എന്ന പേരിൽ പിടികൂടപ്പെടുന്നവരെ പാർപ്പിക്കുന്ന പീഡന കേന്ദ്രങ്ങളായി മാറിയ നിലവിലെ തടവ് കേന്ദ്രങ്ങൾക്ക് പുറമെയാണ് ഇത്. സംഗീതജ്ഞയും യുഎസ് സ്ഥിര താമസക്കാരിയുമായ ലീംസി ഇസ്ക്വിയർഡോ കുടിയേറ്റത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട അനുഭവം പങ്കുവെച്ചത് അടുത്തിടെ ലോക മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. "അലിഗേറ്റർ അൽകാട്രാസ്" തടവ് കേന്ദ്രത്തിലാണ് അവരെ പാർപ്പിച്ചിരുന്നത്.
മാലിന്യ കൂമ്പാരങ്ങക്കിടയിലാണ് തടവറ. "ഞങ്ങൾ 24 മണിക്കൂറും ലൈറ്റുകൾ ഉള്ള ലോഹ കമ്പികളുടെ കൂട്ടിലാണ്, കൊതുകുകൾ ആനകളെപ്പോലെയാണ്," തന്റെ പങ്കാളിയുമായി ഒരു ഫോൺ സംഭാഷണത്തിൽ അവർ പറഞ്ഞു.
ഫ്ലോറിഡയിലെ മൂന്ന് കുടിയേറ്റ തടങ്കൽ കേന്ദ്രങ്ങളിലെ അനുഭവങ്ങൾ വിവരിക്കുന്ന റിപ്പോർട്ട് ഈ ആഴ്ച ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പുറത്തിറക്കി. ഭയാനകമായ അന്തരീക്ഷവും പെരുമാറ്റവുമാണ്. ഭക്ഷണമോ വെള്ളമോ ടോയ്‌ലറ്റുകളോ ലഭിക്കാത്ത സാഹചര്യമാണ്. തണുത്തുറഞ്ഞ, ഹോൾഡിംഗ് സെല്ലുകളിൽ തിങ്ങിനിറഞ്ഞത് ഫ്ലൂറസെന്റ് ലൈറ്റുകളുടെ നിരന്തരമായ വെളിച്ചത്തിൽ തണുത്ത കോൺക്രീറ്റ് നിലകളിൽ ഉറങ്ങാൻ നിർബന്ധിതരായി.
മറ്റ് തടവുകാരോടൊപ്പം കൈകൾ പിന്നിൽ ബന്ധിച്ച് ഭക്ഷണം കഴിക്കാൻ നിർബന്ധിതരായതായി ഒരു തടവുകാരനെ ഉദ്ധരിച്ച് റിപ്പോർട് വിവരിച്ചു. “ഞങ്ങൾക്ക് നായ്ക്കളെപ്പോലെ വായകൊണ്ട് കസേരകളിൽ നിന്ന് കുനിഞ്ഞ് ഭക്ഷണം കഴിക്കേണ്ടിവന്നു,” അദ്ദേഹം പറഞ്ഞു.
പൗരന്മാരെയും പൗരന്മാരല്ലാത്തവരെയും തെരുവുകളിൽ ഒരുപോലെ മർദ്ദിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്," ജോയിൻ ബേസിലേക്കുള്ള മക്ഗുയർ ഗേറ്റിനടുത്തുള്ള റൈറ്റ്‌സ്‌ടൗൺ മുനിസിപ്പൽ കെട്ടിടത്തിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നാട്ടുകാർ വെളിപ്പെടുത്തി.
"ഒരു നായയ്ക്ക് ഭക്ഷണം കഴിക്കേണ്ടിവരുന്നത് പോലെ, കൈകൾ പിന്നിൽ കെട്ടിയിട്ട്, വളരെക്കാലം സമ്മർദ്ദകരമായ അവസ്ഥകളിൽ തുടരാൻ നിർബന്ധിതരായ തടവുകാരെ കണ്ടിട്ടുണ്ട്," ആളുകളെ മലവും മൂത്രവും തങ്ങി നിൽക്കുന്ന സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കയാണ്."

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതായി ആരോപിച്ച് മേരിലാൻഡിലെ ഈസ്റ്റേൺ ഷോറിൽ നിന്നുള്ള ഒരു പാസ്റ്ററെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത് ലൂസിയാന തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നു. ഹോണ്ടുറാസിൽ നിന്നുള്ള മൂന്ന് കുട്ടികളുടെ പിതാവായ 54 കാരനായ ഡാനിയേൽ ഫ്യൂന്റസ് 2015 മുതൽ ഈസ്റ്റണിലെ ഇഗ്ലേഷ്യ ഡെൽ നസറേനോ ജീസസ് ടെ അമയെ നയിക്കുന്ന വ്യക്തിയാണ്. 2001 ൽ അക്രമത്തെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ഹോണ്ടുറാസ് വിട്ട് അമേരിക്കയിൽ എത്തിയതാണ്.
പടിഞ്ഞാറൻ ടെക്സസിലെ ചുട്ടുപൊള്ളുന്ന വരണ്ട ചൂടിൽ ആണ് പുതിയ തടവറ നിർമ്മിക്കുന്നത്. ഐസിഇ Immigration and Customs Enforcement (ICE) കേന്ദ്രങ്ങൾ എന്ന വിശേഷണപ്പേരിലാണ് ഇവ വിളക്കപ്പെടുന്നത്. പലസ്തീനിലും വെടിനിർത്തൽ കരാറിന്റെ പേരിൽ ഇത്തരം ക്യാമ്പുകളാണ് അമേരിക്ക നിർദ്ദേശിച്ചിരുന്നത്.
രാജ്യത്തെ ഏറ്റവും വലിയ നിയമ നിർവ്വഹണ ഏജൻസി
പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറും ഓരോ വർഷവും രേഖകളില്ലാത്ത 1 ദശലക്ഷം കുടിയേറ്റക്കാരെ നാടുകടത്തുക എന്ന ലക്ഷ്യമാണ് പ്രഖ്യാപിച്ചത്. ഇതിനായി ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റിന്റെ വൻതോതിലുള്ള വിപുലീകരണം പ്രഖ്യാപിച്ചു.
പുതിയ തടങ്കൽ കേന്ദ്രങ്ങൾക്ക് 45 ബില്യൺ ഡോളറും 10,000 പുതിയ ഐസിഇ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് 30 ബില്യൺ ഡോളറും ഉൾപ്പെടെയാണ് പദ്ധതി. ഇമിഗ്രേഷൻ നിയന്ത്രണ പദ്ധതിയിലേക്ക് ഏകദേശം 170 ബില്യൺ ഡോളർ നീക്കിവച്ചു.

ചെലവുകൾ പരിഗണിക്കുമ്പോൾ ഐസിഇ രാജ്യത്തെ ഏറ്റവും വലിയ നിയമ നിർവ്വഹണ ഏജൻസിയായി മാറും എന്നാണ് വിലയിരുത്തൽ. ജൂൺ പകുതിയോടെ, ICE പ്രകാരം ഏകദേശം 60,000 ആളുകളെ കസ്റ്റഡിയിലെടുത്തു. ഇത് കോൺഗ്രസ് അനുമതി നൽകിയ ശേഷിയേക്കാൾ ഏകദേശം 45% കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ. ഇരട്ടിയോളം ആളുകൾ തടവറകളിൽ കഴിയുന്നു. ഐസിഇയുടെ പല തടങ്കൽ കേന്ദ്രങ്ങളും സ്വകാര്യ കരാറുകാരാണ് നടത്തുന്നത്.










0 comments