ad
Deshabhimani

ഒമാനിൽ കെട്ടിടം തകർന്ന് നാല് കുട്ടികൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

Building Collapses in Rustaq.jpg

റുസ്താഖിൽ തകർന്ന നിർമാണത്തിലിരുന്ന താത്ക്കാലിക കെട്ടിടം

വെബ് ഡെസ്ക്

Published on Mar 22, 2026, 09:57 PM | 1 min read

മസ്‌കത്ത്: ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖിൽ നിര്‍മാണത്തിലിരുന്ന താൽക്കാലിക കെട്ടിടം തകര്‍ന്ന് വീണ് നാല് കുട്ടികള്‍ മരിച്ചു. മൂന്ന് കുട്ടികള്‍ക്ക് പരിക്ക്‌.


ഒഴിഞ്ഞുകിടന്ന കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച ഏഴ്‌ കുട്ടികളാണ്‌ അപകടത്തിൽപ്പെട്ടതെന്ന്‌ സിവില്‍ ഡിഫന്‍സ് ആൻഡ്‌ ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു. ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കുട്ടികള്‍ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടം തകർന്ന്‌ വീഴാനുള്ള കാരണം അന്വേഷിക്കുകയാണെന്ന്‌ റോയൽ ഒമാൻ പൊലീസ്‌ വ്യക്തമാക്കി.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home