ad
Deshabhimani

ഫുട്‍ബോൾ താരത്തെ തട്ടികൊണ്ട് പോയി വിലപേശൽ; ഒടുവിൽ കൊലപ്പെടുത്തൽ; കെണിയിലാക്കിയത് ട്രയൽസെന്ന് വിശ്വസിപ്പിച്ച്

ftball kiled
വെബ് ഡെസ്ക്

Published on Oct 21, 2025, 03:46 PM | 1 min read

ഘാന: സെനഗൽ ഫുട്ബോൾ താരത്തെതട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.യുവതാരം ചെയ്ക് ടൂറെ (18) ആണ് കൊല്ലപ്പെട്ടത്. പ്രഫഷനൽ ക്ലബ്ബിന്റെ ട്രയൽസിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് തട്ടിക്കൊണ്ടുപോയത്. കൊലപ്പെടുത്തിയ ശേഷം ഒറ്റപ്പെട്ട സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.


ഘാന– സെനഗൽ ഏജൻസികൾ ഒരുമിച്ചാണ് കേസന്വേഷിക്കുന്നത്. ആക്രമിസംഘം താരത്തെ മോചിപ്പിക്കുന്നതിനായി കുടുംബത്തോട് പണം ആവശ്യപ്പെട്ടെങ്കിലും ഇത് കിട്ടാതായതോടെയാണ് താരത്തെ കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ട്രയൽസിന് പോകുമ്പോൾ താരങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരെ വിവരം അറിയിക്കണമെന്നും സെനഗൽ കായിക മന്ത്രാലയം മുന്നറിയിപ്പു നൽകി. എസ്പിരിറ്റ് ഫൂട് യെംബ്യൂൾ ക്ലബ്ബിനൊപ്പമാണ് താരം കളത്തിലിറങ്ങിയിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home