ad
Deshabhimani

'ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്ദി'; ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങൾക്ക് മിസൈലില്‍ നന്ദി സന്ദേശമെഴുതി ഇറാന്‍

iran missiles

മിസൈലുകളിൽ എഴുതിയ നന്ദി സന്ദേശം

വെബ് ഡെസ്ക്

Published on Mar 27, 2026, 06:45 PM | 1 min read

ടെഹ്റാൻ: ഇസ്രയേലിനെതിരെ പ്രത്യാക്രമണം കടുപ്പിച്ച് ഇറാൻ. ഇസ്രയേലിന് നേരെ തൊടുത്ത മിസൈലുകളിൽ യുദ്ധത്തിൽ തങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങൾക്ക് ഇറാൻ നന്ദി സന്ദേശം എഴുതി. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങൾക്ക് നന്ദിയറിയിക്കുന്ന കുറിപ്പാണ് മിസൈലുകളിൽ എഴുതിയത്.


ജർമനിയിലെ ജനങ്ങൾക്ക് നന്ദി, ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി എന്ന് മിസൈലുകളിലെഴുതിയിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്പെയിൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കും നന്ദിയറിയിച്ചുകൊണ്ടുള്ള എഴുത്ത് മിസൈലുകളിലുണ്ട്. ഇറാന്റെ എയ്റോ സ്പേസിന്റെ ഭാ​ഗമായ ഉദ്യോ​ഗസ്ഥർ മിസൈലുകളിൽ എഴുതുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.


വെള്ളിയാഴ്ച 83ാമത്തെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ​ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചിട്ടുണ്ട്. ഇസ്രയേലിലെ വിവിധയിടങ്ങളിലും ​ഗൾഫിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലുമാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇറാൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home