ad
Deshabhimani

മാലിയില്‍ വിവിധ ഭാ​ഗങ്ങളില്‍ ഭീകരാക്രമണം; വിമാനത്താവളം താൽക്കാലികമായി അടച്ചു

mali

മാലിയൻ സൈന്യം| phote credit; Marco Gualazzini The New York Times

വെബ് ഡെസ്ക്

Published on Apr 25, 2026, 08:37 PM | 1 min read

ബമാകോ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയുടെ തലസ്ഥാനമായ ബമാകോയിലും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലും സൈനിക കേന്ദ്രങ്ങൾക്കെതിരെ ഭീകരാക്രമണം. കാറ്റി വിമാനത്താവളത്തിന് സമീപം ഇന്ന് പുലർച്ചെയാണ് വെടിവെയ്പ്പും സ്ഫോടനവും റിപ്പോർട്ട് ചെയ്തത്.


വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തെ തുടർന്ന് രാജ്യം കനത്ത ജാ​ഗ്രതയിലാണ്. ആക്രമണത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളം താൽക്കാലികമായി അടച്ചു. വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.


തലസ്ഥാനത്തിന് പുറമെ മധ്യ മാലിയിലെ സെവരെ, വടക്കൻ നഗരങ്ങളായ ഗാവോ, കിഡാൽ എന്നിവിടങ്ങളിലും സമാനമായ ആക്രമണങ്ങൾ നടന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അ‍‍ജ്ഞാതരായ ഭീകരർ തന്ത്രപ്രധാനമായ ചില സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി മാലിയൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. അക്രമകാരികളെ ഇല്ലാതാക്കാൻ സൈന്യം തിരിച്ചടികൾ തുടരുകയാണെന്നും പ്രസ്താവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home