print edition ഹോർമുസ് ബിൽ ഇറാൻ പാർലമെന്റിൽ

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പുതിയ ബില്ലിന് ഇറാൻ പാർലമെന്റ് തുടക്കം കുറിച്ചതായി സുരക്ഷാ സമിതി മേധാവി ഇബ്രാഹിം അസീസി. തിങ്കളാഴ്ച രാത്രിയിലാണ് ഹോർമുസ് കടലിടുക്കിന്റെയും പേർഷ്യൻ ഗൾഫിന്റെയും സുരക്ഷയും സുസ്ഥിര പുരോഗതിയും ലക്ഷ്യമിട്ടുള്ള തന്ത്രപ്രധാനമായ ബിൽ ഇറാൻ പാർലമെന്റിൽ ഔദ്യോഗികമായി അവതരിപ്പിച്ചതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. കടലിടുക്കിന്റെ മേൽനോട്ടം തങ്ങൾക്കായിരിക്കണമെന്നും അതുവഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കണമെന്നുമാണ് ഇറാന്റെ നിലപാട്.









0 comments