ad
Deshabhimani

ഇറാന്റെ എമർജൻസി സർവീസ് ആസ്ഥാനത്തിന് നേരെ ആക്രമണം; ജീവനക്കാർക്ക് പരിക്ക്

iran israel conflict
വെബ് ഡെസ്ക്

Published on Mar 02, 2026, 05:58 PM | 1 min read

തെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിലെ എമർജൻസി സർവീസ് ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. തെഹ്‌റാൻ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് ആക്രമണത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.


ആക്രമണത്തിൽ എമർജൻസി സർവീസ് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിവരുന്ന സൈനിക നീക്കം കഴിഞ്ഞ ശനിയാഴ്ചയാണ് ആരംഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home