ഗ്രീൻലൻഡ് പിടിച്ചെടുക്കൽ, എതിർക്കുന്നവരോട് ട്രംപിന്റെ ഭീഷണി
യുകെ ഉൾപ്പെടെ 8 യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ ഫെബ്രുവരി 1 മുതൽ 10 ശതമാനം തീരുവ

കോപ്പൻഹേഗൻ : ഗ്രീൻലൻഡിനെ പിടിച്ചെടുക്കാനുള്ള അമേരിക്കൻ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഫെബ്രുവരി ഒന്നു മുതൽ യുകെ, ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്‌സ്, ഫിൻലൻഡ് എന്നീ രാജ്യങ്ങൾക്കുമേൽ 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ പറഞ്ഞു. ജൂൺ ഒന്നു മുതൽ തീരുവ 25 ശതമാനമായി ഉയർത്തുമെന്നും ഗ്രീൻലൻഡ് പൂർണമായും പിടിച്ചെടുക്കുന്നതുവരെ ഇതുതുടരുമെന്നും ഭീഷണിയിലുണ്ട്.
എണ്ണ സന്പന്നമായ വെനസ്വേലയുടെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയതിന് പിന്നാലെയാണ് അപൂർവ ലോഹങ്ങളുടെ ശേഖരത്താൽ സന്പന്നമായ ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നീക്കം. അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് ആവശ്യമാണെന്ന് പറഞ്ഞാണ് പ്രകൃതി വിഭവങ്ങളാൽ സന്പന്നമായ ദ്വീപിനെ സ്വന്തമാക്കാനുഗ്രീൻലൻഡിനെ പിടിച്ചെടുക്കാനുള്ള അമേരിക്കൻ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. എണ്ണ സന്പന്നമായ വെനസ്വേലയുടെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയതിന് പിന്നാലെയാണ് അപൂർവ ള്ള ട്രംപിന്റെ ശ്രമം.
ട്രംപിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ചർച്ചചെയ്യാനായി ഡെൻമാർക്ക്, ഗ്രീൻലൻഡ് എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ വൈറ്റ്‌ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനിടെയാണ് ഭീഷണി.
നാറ്റോ സഖ്യകക്ഷിയായ ഡെൻമാർക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിനെ അമേരിക്ക നിയന്ത്രിക്കുമെന്നാണ് ട്രംപ് പറയുന്നത്. വെനസ്വേലയുടെ കാര്യത്തിൽ മയക്കുമരുന്ന് കടത്തെന്നാണ് കാരണം പറഞ്ഞതെങ്കിൽ ഗ്രീൻലൻഡിന്റെ കാര്യത്തിൽ ദേശീയസുരക്ഷയുടെ കാര്യമാണ് ട്രംപ് കാരണമായി പറയുന്നത്. ഗ്രീൻലൻഡിനെ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ഗ്രീൻലൻഡും ഡെൻമാർക്കും മാത്രമാണെന്നാണ് യൂറോപ്യൻ യൂണിയൻ നേതാക്കളുടെ നിലപാട്. സഖ്യകക്ഷികളുമായി സഹകരിച്ച് ഗ്രീൻലൻഡിലെ സൈനിക സാന്നിധ്യം വർധിപ്പിക്കാൻ ഡെൻമാർക്ക് നടപടിയും തുടങ്ങി.
ഗ്രീൻലൻഡിലേക്ക് ഇതിനകം സൈനികരെ അയച്ചതായും ഇനിയും കൂടുതൽ സൈന്യത്തെ അയക്കുമെന്നും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനവുൽ മാക്രോൺ പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും പരമാധികാരത്തിന് ഭീഷണി ഉയരുന്പോൾ ചെറുക്കേണ്ടത് അനിവാര്യമാണ്. കര, നാവിക, വ്യോമ സേനകളുടെ സഹായം മേഖലയിലേക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഭീഷണിക്കും ഞങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്ന് ഇമ്മാനവുൽ മാക്രോൺ എക്‌സിൽ കുറിച്ചു. ട്രംപിന്റേത് പൂർണമായും തെറ്റായ നടപടിയാണെന്ന് യുകെ പ്രാധനമന്ത്രി കെയ്‌ർ സ്‌റ്റാർമർ പറഞ്ഞു.










0 comments