പാകിസ്ഥാനിൽ ഗ്യാസ് പൈപ്പ് ലൈൻ കേന്ദ്രത്തിന് നേരെ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു

പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഗ്യാസ് പൈപ് ലൈൻ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും എട്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ താലിബാൻ തീവ്രവാദികൾ വെടിയുതിർത്തതിൽ അഞ്ച് അർദ്ധസൈനികർ കൊല്ലപ്പെടുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഏജൻസി റിപ്പോർട് ചെയ്തു.
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ കോട് ലാലുവിനടുത്ത് സുയി നോർത്തേൺ ഗ്യാസ് പൈപ്പ്‌ലൈൻ (എസ്‌എൻജിപിഎൽ) കമ്പനി സുരക്ഷാ സേനാ കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. നിരോധിത തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) അംഗമായ തീവ്രവാദികളിൽ എട്ട് പേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.










0 comments