'ഒത്തുതീർപ്പിനില്ല'; നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍

നിമിഷപ്രിയ (ഇടത്), കൊല്ലപ്പെട്ട തലാൽ (വലത്)
സന: യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് വീണ്ടും വെല്ലുവിളി. നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുബം. ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും തലാലിന്റെ സഹോദരന്‍ അബ്ദൽഫെത്താ മെഹ്ദി ബിബിസിയോട് പ്രതികരിച്ചു.
അനുരഞ്ജന നീക്കങ്ങളിൽ ഞങ്ങൾ നിലപാട് വ്യക്തമാക്കിയതാണ്. ദൈവത്തിന്റെ നിയമം നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നത്., അതിൽ കുറഞ്ഞൊന്നുമില്ല. തലാലിന്റെ ക്രൂരമായ കൊലപാതകംകൊണ്ട് മാത്രമല്ല, ദീർഘമായ നിയമനടപടികളാലും കുടുംബം ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. കുറ്റകൃത്യത്തെ ന്യായീകരിക്കുകയും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇന്ത്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. എത്രവലിയ കാരണത്താലായാലും ഒരു കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും സഹോദരൻ ബിബിസി അറബിക്കിനോട് പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ച ഉത്തരവ് പുറത്തുവരുന്നതിന് തൊട്ടുമുൻപായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
പാലക്കാട് കൊല്ലംകോട് സ്വദേശിയായ നിമിഷ യമനിൽ നഴ്‌സായായിരുന്നു. ക്ലിനിക്ക് തുടങ്ങാൻ പങ്കാളിയായ യമൻ പൗരൻ തലാൽ അബ്ദുമഹദിയെ നിമിഷയും ഹനാൻ എന്ന സഹപ്രവർത്തകയും ചേർന്ന് 2017 ജൂലൈ 25ന് കൊലപ്പെടുത്തിയെന്നാണ് കേസ്.









0 comments