ad
Deshabhimani

യൂറോപ്പിലെ ഉഷ്ണതരംഗം; സ്വിസ് ഹിമാനികളിലെ മഞ്ഞ് ഉരുകി തീരുന്നു

Swiiss Glacier

പ്രതീകാത്മക ചിത്രം | REUTERS/Denis Balibouse

വെബ് ഡെസ്ക്

Published on Jul 04, 2026, 01:01 PM | 1 min read

ബേൺ : യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗം തുടരുന്നതിനിടയിൽ ആൽപ്സ് പർവതനിരകളിൽ നിന്ന് ആശങ്കാജനകമായ വാർത്തകളാണ് വരുന്നത്. സ്വിസ് ഹിമാനികളിലെ (Swiss glaciers) മഞ്ഞ് ഈ വേനൽക്കാലത്ത് ആഴ്ചകൾക്ക് മുൻപേ ഉരുകിത്തീർന്നതായി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഇത് ആൽപ്സ് മേഖലയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുരുകലിന് കാരണമായിരിക്കുകയാണ്.


കഴിഞ്ഞ ജൂൺ 29ഓടെ തെക്കൻ സ്വിറ്റ്സർലൻഡിലെ റോൺ ഹിമാനി 'ഗ്ലേസിയർ ലോസ് ഡേ'എന്ന ഘട്ടത്തിൽ എത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു. ശീതകാലത്ത് അടിഞ്ഞുകൂടിയ പുതിയ മഞ്ഞ് പൂർണമായും ഉരുകിത്തീർന്ന് ഹിമാനികൾക്ക് താഴെയുള്ള പഴയ ഐസ് പാളികൾ ഉരുകാൻ തുടങ്ങുകയും ചെയ്യുന്ന അവസ്ഥയെയാണ് 'ഗ്ലേസിയർ ലോസ് ഡേ' എന്ന് വിശേഷിപ്പിക്കുന്നത്.


പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ കൊണ്ട് രൂപപ്പെട്ട ഹിമാനികളിലെ ഐസ് ഉരുകിത്തീരാൻ ഈ വർഷം ഇനി മൂന്ന് മാസങ്ങൾ കൂടി ബാക്കിയുണ്ടെന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നതായി ഗ്ലേസിയർ മോണിറ്ററിംഗ് സ്വിറ്റ്സർലൻഡ് ഡയറക്ടർ മത്തിയാസ് ഹസ് പറഞ്ഞു. "ഇത് ശരിക്കും ആശങ്കാജനകമായ ഒരു സാഹചര്യമാണ്," അദ്ദേഹം വ്യക്തമാക്കി.


ശീതകാലത്ത് മഞ്ഞുവീഴ്ച കുറഞ്ഞതിന് പിന്നാലെയെത്തിയ രണ്ട് കടുത്ത ഉഷ്ണതരംഗങ്ങളാണ് ചരിത്രത്തിലെ 'രണ്ടാമത്തെ ഏറ്റവും വേഗമേറിയ ഗ്ലേസിയർ ലോസ് ഡേ'യിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ഇതിനുമുമ്പ് 2022ലാണ് സമാനമായ രീതിയിൽ മഞ്ഞുരുകിയത്. അന്ന് മൂന്ന് ദിവസം മുൻപേ ഈ അവസ്ഥ രേഖപ്പെടുത്തിയിരുന്നു.


ജൂൺ മാസത്തിലെ ഉഷ്ണതരംഗ സമയത്ത് സ്വിറ്റ്‌സർലൻഡിലുടനീളമുള്ള ഹിമാനികളിൽ നിന്ന് ഉരുകിയൊലിച്ച വെള്ളം എത്രത്തോളമുണ്ടായിരുന്നു എന്ന് മത്തിയാസ് ഹസ് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കി. "രണ്ട് ആഴ്ചത്തേക്ക് ഓരോ ആറ് സെക്കൻഡിലും ഒളിമ്പിക്സ് നിലവാരത്തിലുള്ള ഓരോ സ്വിമ്മിംഗ് പൂൾ വീതം നിറയ്ക്കാൻ ഈ വെള്ളം മതിയാകുമായിരുന്നു."


റോൺ ഹിമാനിയിലെ ഒരു നിരീക്ഷണ കേന്ദ്രത്തിൽ മാത്രം ഏകദേശം 1.5 മീറ്റർ (5 അടി) ഐസ് ഉരുകിപ്പോയതായും ഹസ് കൂട്ടിച്ചേർത്തു. ഉരുകി ഒലിച്ചുകൊണ്ടിരിക്കുന്ന ഈ ഹിമാനികൾ കാണാനെത്തുന്ന വിനോദസഞ്ചാരികളും വലിയ ആഘാതമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home