ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി സമരം; സോനം വാങ്‌ചുക്കിന്റെ നിരാഹാരം ഏഴാം ദിവസത്തിലേക്ക്

നിരാഹാര സമരത്തിലുള്ള സോനം വാങ്‌ച്ചുകിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുന്ന ഡോക്ടർ, സിജെപി സ്ഥാപകൻ അഭിജിത് ദീപികേ സമീപം
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ജന്തർ മന്തറിൽ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്‌ചുക്ക് നടത്തിവരുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്‌റോച്ച് ജനത പാർട്ടി (സിജെപി) ആണ് സമരത്തിന് നേതൃത്വം നൽകുന്നത്.
സമരം ഏഴ് ദിവസം പിന്നിടുമ്പോൾ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ അഞ്ച് കിലോഗ്രാം ഭാരം അദ്ദേഹം കുറഞ്ഞതായും ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും സിജെപി വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ വിവിധ പരീക്ഷകളിലുണ്ടായ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണം. വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ഇത്തരം വീഴ്ചകൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും പരീക്ഷാ നടത്തിപ്പിൽ സുതാര്യത ഉറപ്പുവരുത്തുകയും വേണം.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണിതെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.











0 comments