ad
Deshabhimani

ദക്ഷിണ കൊറിയയെ വിഴുങ്ങി കാട്ടുതീ; മരണസംഖ്യ ഉയരുന്നു

s korea forest fire
വെബ് ഡെസ്ക്

Published on Mar 26, 2025, 04:36 PM | 1 min read

സിയോൾ: ദക്ഷിണ കൊറിയയിൽ പടർന്നുപിടിച്ച കാട്ടുതീ. വെള്ളിയാഴ്ച തുടങ്ങിയ തീപിടിത്തത്തിൽ 200-ലധികം കെട്ടിടങ്ങളും രണ്ട് പുരാതന ബുദ്ധക്ഷേത്രങ്ങളും കത്തി നശിച്ചു. നിരവധി നാശനഷ്‌ടങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.


തീ നിയന്ത്രിക്കാൻ ശ്രമിച്ച ഹെലികോപ്റ്ററിന്റെ പൈലറ്റ് ബുധനാഴ്ചയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ദക്ഷിണകൊറിയ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മോശമായ കാട്ടുതീകളിൽ ഒന്നാണിതെന്ന്‌ ദക്ഷിണ കൊറിയൻ ആക്ടിംഗ് പ്രസിഡന്റ് പറഞ്ഞു. തീപിടിത്തത്തിൽ 18 പേർ മരിച്ചതായും 19 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്ന് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയുമാണ്‌ തീ പടരാൻ കാരണമായത്‌.


രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിൽ പതിനായിരക്കണക്കിന് ഏക്കർ കത്തിനശിച്ചതായും ഒരു ജയിലിൽ നിന്ന് ഏകദേശം 500 തടവുകാരുൾപ്പെടെ 27,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായും സർക്കാർ അറിയിച്ചു. വെള്ളിയാഴ്‌ച മുതൽ 20 ലധികം കാട്ടുതീയാണ്‌ രാജ്യത്ത്‌ പടർന്നുപിടിച്ചത്‌.


ശക്തമായ കാറ്റിനെ തുടർന്ന് കാട്ടുതീ അതിവേഗം പടരുന്നതിനാൽ എത്രയുംപ്പെട്ടന്ന്‌ തീ അണയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന്‌ ആക്ടിങ്‌ പ്രസിഡന്റ് ചോയ് സാങ്-മോക്ക് ആവശ്യപ്പെട്ടിരുന്നു. തീപിടിത്തം നടന്ന പ്രദേശങ്ങളെ ദക്ഷിണ കൊറിയൻ സർക്കാർ ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home