ad
Deshabhimani

അടുത്തമാസം മുതൽ യൂറോപ്പിലേക്ക്‌ എണ്ണയില്ലെന്ന്‌ സ‍ൗദി അരാംകോ

Aramco.jpg
വെബ് ഡെസ്ക്

Published on Sep 18, 2026, 09:24 PM | 1 min read

റിയാദ്‌: അടുത്ത മാസം മുതൽ യൂറോപ്യൻ രാജ്യങ്ങൾക്ക്‌ അസംസ്‌കൃത എണ്ണ നൽകില്ലെന്ന്‌ സ‍ൗദിയിലെ എണ്ണ ഉത്‌പാദക കമ്പനിയായ സ‍ൗദി അരാംകോ. കഴിഞ്ഞയാഴ്‌ച ഇറാഖിൽനിന്നുള്ള ആക്രമണത്തിൽ സ‍ൗദി അരാംകോയുടെ ചെങ്കടലിലേക്കുള്ള പ്രധാന പൈപ്പ്‌ലൈൻ തകർന്നിരുന്നു. ഇതാണ്‌ കമ്പനി കാരണമായി പറയുന്നത്‌.


1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിലെ മൂന്ന് പമ്പിങ്‌ സ്റ്റേഷനുകളാണ്‌ തകർന്നത്‌. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതിനാൽ ആറു മാസമായി പശ്‌ചിമേഷ്യൻ എണ്ണ കയറ്റുമതിയുടെ പ്രധാന ബദൽ മാർഗമായിരുന്നു ഈ പൈപ്പ്‌ലൈൻ.


പ്രതിദിനം 4 മുതൽ 5 ദശലക്ഷം വരെ ബാരൽ ക്രൂഡ് ഓയിലാണ് ഇതുവഴി കൊണ്ടുപോയിരുന്നത്. സുപ്രധാനമായ ഈ റൂട്ട് താൽക്കാലികമായി അടച്ചതോടെ ബദൽ മാർഗ്ഗങ്ങൾ തേടി യൂറോപ്യൻ കമ്പനികൾ നെട്ടോട്ടത്തിലാണ്. പോളണ്ട്‌ എണ്ണകന്പനിയായ ഓർലെൻ എസ്എ പ്രതിസന്ധി മറികടക്കാൻ പത്തിലധികം ടെൻഡറുകൾ ക്ഷണിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home