ad
Deshabhimani

ഒരേയൊരു എസ്‌എഫ്‌ഐ; കേരളയിലും കണ്ണൂരിലും ഉജ്വല വിജയം

SFI kannur sn college victory

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച കണ്ണൂർ എസ് എൻ കോളേജിലെ എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദം

വെബ് ഡെസ്ക്

Published on Sep 18, 2026, 09:44 PM | 2 min read

തിരുവനന്തപുരം: അധികാര ദുർവിനിയോഗത്തിനും വർഗീയ ധ്രുവീകരണശ്രമങ്ങൾക്കും വിദ്യാർഥികളുടെ ചുട്ട മറുപടി. കേരള, കണ്ണൂർ സർവകലാശാലകളിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ അത്യുജ്വല വിജയം നേടി. ഇരു സർവകലാശാലകളിലുമായി സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 148 കോളേജ് യൂണിയനുകളിൽ 115ലും എസ്എഫ്ഐ വിജയിച്ചു.


കേരളയിൽ 71ൽ 62 യൂണിയനുകളും കണ്ണൂരിൽ 77ൽ 53 യൂണിയനുകളുമാണ് നേടിയത്. കെഎസ്‌യു–എബിവിപി– ക്യാമ്പസ്‌ ഫ്രണ്ട്‌– ജമാഅത്ത്‌ ഇസ്ലാമി– എംഎസ്‌എഫ്‌ വർഗീയ കൂട്ടുകെട്ടുകളെ നിലംപരിശാക്കിയാണ്‌ വിജയം.


സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത് എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാര ഹുങ്കിൽ വിദ്യാർഥികളുടെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നോക്കിയവർക്കുള്ള ചുട്ട മറുപടിയാണ് വിദ്യാർഥികൾ നൽകിയത്. കേരളത്തിലെ സർവകലാശാലകളെ സംഘവൽക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുന്ന എസ്‌എഫ്‌ഐയുടെ സമരവീര്യത്തിനുള്ള വിദ്യാർഥികളുടെ അംഗീകാരമായി ഇ‍ൗ വിജയം.


കേരള സർവകലാശാലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന്‌ 71 കോളേജുകളിൽ 62 ഇടത്തും എസ്‌എഫ്‌ഐ വിജയിച്ചു. ആലപ്പുഴ ജില്ലയിൽ സമ്പൂർണ വിജയമാണ്‌ നേടിയത്‌. പതിനെട്ട്‌ കോളേജുകളിലും വിജയിച്ചു. തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന 31 കോളേജിൽ 29 ഇടത്തും വിജയിച്ചു. കൊല്ലത്ത്‌ 18ൽ 12 കോളേജുകളിൽ എസ്‌എഫ്‌ഐ വിജയിച്ചു കയറി. പത്തനംതിട്ട ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന നാലിൽ മൂന്ന്‌ കോളേജിലും എസ്‌എഫ്‌ഐ യൂണിയൻ നേടി. ഒരിടത്ത്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചു.


കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ കണ്ണൂർ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പിൽ 54ൽ 38 കോളേജുകൾ എസ്എഫ്ഐ വിജയിച്ചു. കാസർകോട് ജില്ലയിൽ 17ൽ പത്തും വയനാട് ജില്ലയിൽ ആറിൽ മൂന്ന് കോളേജ് യൂണിയനുകളും എസ്എഫ്ഐ നേടി.


പോളികളിലും എസ്എഫ്ഐ തേരോട്ടം


സംസ്ഥാനത്ത് വെള്ളി നടന്ന പോളി ടെക്നിക് കോളേജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്ക് മിന്നുംവിജയം നേടി. സംഘടനാപരമായി തിരഞ്ഞെടുപ്പ് നടന്ന 55 പോളികളിൽ 45 എസ്എഫ്ഐയുടെ യൂണിയനുകൾ വിജയിച്ചു.


കാസർകോട് ജില്ലയിൽ മത്സരിച്ച 3 ൽ 3 പോളിടെക്നിക് കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. കണ്ണൂർ ജില്ലയിൽ മത്സരിച്ച 5ൽ 5 കോളേജുകളിലും കോഴിക്കോട് ജില്ലയിൽ മത്സരിച്ച 2ൽ 2 കോളേജുകളിലും വയനാട് ജില്ലയിൽ മത്സരിച്ച 3ൽ 3 കോളേജുകളിലും മലപ്പുറം ജില്ലയിൽ മത്സരിച്ച 5ൽ 1 കോളേജിലും പാലക്കാട് ജില്ലയിൽ 3ൽ 3 കോളേജുകളിലും തൃശ്ശൂർ ജില്ലയിൽ മത്സരിച്ച 7ൽ 5 കോളേജുകളിലും എറണാകുളം ജില്ലയിൽ മത്സരിച്ച 5ൽ 4കോളേജുകളിലും ഇടുക്കി ജില്ലയിൽ 4ൽ 4 കോളേജുകളിലും കോട്ടയം ജില്ലയിൽ 3ൽ 3 കോളേജുകളിലും ആലപ്പുഴയിൽ 2ൽ 2കോളേജുകളിലും പത്തനംതിട്ടയിൽ 5 ൽ 5 കോളേജുകളിലും കൊല്ലം ജില്ലയിൽ 3ൽ 2 കോളേജുകളിലും തിരുവനന്തപുരം ജില്ലയിൽ 5ൽ 3കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു.


ഗവർണറെയും വൈസ്‌ ചാൻസിലർമാരെയും ഉപയോഗിച്ച്‌ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കും അതിന് കൂട്ടുനിൽക്കുന്ന യുഡിഎഫ്‌ സർക്കാരിനുമുള്ള വിദ്യാർഥികളുടെ താക്കീതായി ഇ‍ൗ ആധികാരിക വിജയം. എസ്‌എഫ്‌ഐയുടെ വിജയത്തിനായി പ്രയത്‌നിച്ച മുഴുവൻ വിദ്യാർഥികളെയും സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദും സെക്രട്ടറി പി എസ്‌ സഞ്ജീവും അഭിവാദ്യം ചെയ്‌തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home