ad
Deshabhimani

സൗദി സൈനിക താവളത്തിൽ ഇറ്റലിയുടെ വിമാനം തകർന്നു; യമനിൽ സൗദിയുടെ കനത്ത ബോംബാക്രമണം

Saudi.jpg
വെബ് ഡെസ്ക്

Published on Sep 18, 2026, 09:51 PM | 1 min read

മനാമ: യമനിൽ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൗദിയുടെ കനത്ത വ്യോമാക്രമണം. തായിസ്, ഹജ്ജ, അൽ ജൗഫ്, സാദ, ലഹ്ജ് പ്രവിശ്യകളിലെ ജനവാസ മേഖലകളിലും വാർത്താ വിനിമയ കേന്ദ്രങ്ങളിലും സൗദി എഫ്-15 പോർവിമാനങ്ങൾ 37 തവണ ആക്രമണം നടത്തി. മൂന്ന് കുട്ടികളടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു.


തായിസിന് പടിഞ്ഞാറുള്ള അൽ വസിയ പ്രവിശ്യയിൽ യമൻ സർക്കാർ സൈന്യവും ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 30 ഹൂതികൾ കൊല്ലപ്പെട്ടു. 60 ലധികം പേർക്ക് പരിക്കേറ്റു.


സൗദി ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. കിങ് ഖാലിദ്, കിങ് ഫഹദ് സൈനിക താവളങ്ങൾ, സൗദി എണ്ണക്കമ്പനികൾ എന്നിവയെ ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നൽകി.


വ്യാഴാഴ്ച സൗദിയിലെ തായിഫ് സൈനിക താവളത്തിലേക്ക് ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഇറ്റലി സൈന്യത്തിന്റെ എഫ്-2000 പോർവിമാനത്തിന് കേടുപാടുകളുണ്ടായി.

സൗദിയുടെ സുരക്ഷയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് പാകിസ്ഥാൻ രംഗത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home