ad
Deshabhimani

റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിം​ഗ്; 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

Railway Station
വെബ് ഡെസ്ക്

Published on Sep 18, 2026, 10:03 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് സേവന മേഖലയിൽ നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി ജിഎസ്ടി വകുപ്പ് അധികൃതർ അറിയിച്ചു. സെപ്റ്റംബർ 16 ന് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. കേരളത്തിലെ റെയിൽവേ പരിസരങ്ങളിൽ വാഹന പാർക്കിംഗ് സേവനങ്ങൾ നൽകുന്ന 22 നികുതിദായകരുടെ പ്രധാന വാണിജ്യ സ്ഥാപനങ്ങൾ, വസതികൾ എന്നിവയുൾപ്പെടെ 69 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. നികുതിദായകർ അവരുടെ റിട്ടേണുകളിൽ നൽകിയ വിറ്റുവരവ് സേവനങ്ങളിൽ നിന്നുള്ള യഥാർഥ വിറ്റുവരവിനേക്കാൾ ഗണ്യമായി കുറവാണെന്ന് പരിശോധനകളിൽ കണ്ടെത്തിയതായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


പരിശോധനയിൽ ഒന്നിലധികം ക്യുആർ കോഡുകൾ വഴിയുള്ള ഇടപാടുകളും കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. വിറ്റുവരവിൽ 42 കോടി രൂപയുടെ വെട്ടിപ്പും 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. 13 നികുതിദായകരുടെ വാണിജ്യ ഇടപാടുകളുടെ വിശദാംശങ്ങൾ സോഫ്റ്റ്‌വെയർ സിസ്റ്റങ്ങളിൽ നിന്നാണ് ലഭിച്ചത്. മറ്റുള്ളവരുടെ വിവരങ്ങൾ പുസ്തകങ്ങൾ, രജിസ്റ്ററുകൾ, മൊബൈൽ ചാറ്റുകൾ എന്നിവയിൽ നിന്നും ശേഖരിച്ചു.


സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു. കെഎസ്ആർടിസി പരിസരം, ആശുപത്രികൾ, മാളുകൾ, തിയേറ്ററുകൾ എന്നിവയുൾപ്പെടെ ആയിരത്തിലധികം സ്ഥലങ്ങളിലെ വാഹന പാർക്കിംഗ് സൗകര്യങ്ങളുടെ വിവരങ്ങൾ സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ശേഖരിച്ചു. പാർക്കിം​ഗ് മേഖലയിൽ നികുതി വെട്ടിപ്പ് നടക്കുന്നതായി സംശയിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ അന്വേഷണവും എൻഫോഴ്‌സ്‌മെന്റ് നടപടികളും ശക്തമാക്കുമെന്ന് സംസ്ഥാന ജിഎസ്ടി കമ്മീഷണർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home