ad
Deshabhimani

ചന്ദ്രനിലും മനുഷ്യ നിര്‍മിത മാലിന്യങ്ങൾ നിറയുമോ ? സ്പേസ് എക്സ് പേടകം ഇടിച്ചിറങ്ങിയതിന് പിന്നാലെ പുതിയ ചര്‍ച്ചകൾ

spacex crashland moon
വെബ് ഡെസ്ക്

Published on Aug 07, 2026, 03:08 PM | 1 min read

വാഷിങ്ടൺ: സ്പേസ് എക്സ് പേടകത്തിന്റെ അവശിഷ്ടങ്ങൾ ചന്ദ്രനിൽ ഇടിച്ചിറങ്ങിയതിന് പിന്നാലെ ഭൗമശാസ്ത്ര ലോകത്ത് ചൂടുപിടിച്ച ചര്‍ച്ചകൾ. ഈ അപകടം ഭൂമിക്ക് യാതൊരു അപകടവും ഉണ്ടാക്കില്ലെന്നാണ് നാസയുടെ വാദം. കൂട്ടിയിടിയും അതുമൂലം ഉയര്‍ന്നിട്ടുള്ള പൊടിപടലങ്ങളും തുടര്‍ ഊര്‍ജ പ്രവാഹങ്ങളും പുതിയ പഠനങ്ങൾക്ക് വാതിൽ തുറക്കുന്നു എന്ന നിലയ്ക്കാണ് സ്പേസ് എക്സ് സംഭവത്തെ അവതിരിപ്പിച്ചത്. എന്നാൽ കൂട്ടിയിടികൾ ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളിൽ ആശങ്കപ്പെടേണ്ടതുണ്ടെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നൽകുന്നത്.


ഇത്തരം പരീക്ഷണങ്ങളുടെ അവശിഷ്ടങ്ങളിൽ ചന്ദ്രനിലും കുമിഞ്ഞു കൂടുന്ന കാലം വിദൂരമല്ല. ഇത് ഭൂമിക്കും ചന്ദ്രനും സൗരയൂഥത്തിൽ തന്നെയും എന്തൊക്കെ പ്രശ്നങ്ങൾ വരുത്തി വെക്കാം എന്ന ആശങ്ക ചര്‍ച്ചകളിൽ ഉയരുന്നു.


ബഹിരാകാശ മാലിന്യങ്ങൾ വർധിച്ചുവരുന്നതിലും ഭൗമനിരീക്ഷകർക്കിടയിൽ ആശങ്ക ഉയരുന്നുണ്ട്. ബഹിരാകാശ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ പ്രകാരം ഒരു സെന്റിമീറ്ററിലും വലിപ്പമുള്ള 10 ലക്ഷത്തിലധികം ഇത്തരം മനുഷ്യ നിര്‍മ്മിത അവശിഷ്ടങ്ങൾ നിലവിൽ ഭൂമിയെ വലയം ചെയ്യുന്നുണ്ട്. സെക്കൻഡിൽ 7.9 കിലോമീറ്റർ വേഗത്തിലാണ് ഇവയുടെ സഞ്ചാരം. ഇവ പേടകങ്ങളിൽ ഇടിച്ചാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകും. ചൈനയുടെ ബഹിരാകാശ ദൗത്യങ്ങളെ തന്നെയും ഇത് മുൻപ് ബാധിച്ചിട്ടുണ്ട്.


കൂട്ടിയിടിയെ തുടർന്ന് രൂപപ്പെട്ടേക്കാവുന്ന അവശിഷ്ടങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി കൂട്ടിയിടി നടന്ന സ്ഥലം നിരീക്ഷിക്കാൻ ശാസ്ത്രജ്ഞരും വാനനിരീഷകരും കാത്തിരിക്കുകയാണ്. കൂട്ടിയിടിയുടെ തത്സമയ വിഡിയോ കാണാൻ കഴിയില്ല. എങ്കിലും നാസയുടെ 'ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ' , ദക്ഷിണ കൊറിയൻ ചാന്ദ്ര ഉപഗ്രഹം എന്നിവ റോക്കറ്റ് പതിച്ച സ്ഥലത്തിന്റെ യഥാർത്ഥ ചിത്രങ്ങൾ പകർത്തി നൽകുമെന്നാണ് ബഹിരാകാശ ഏജൻസികൾ പറയുന്നത്.


2025 ജനുവരിയിൽ നാസയുടെ ചാന്ദ്ര ദൗത്യം ആർട്ടെമിസിന്റെ ഭാ​ഗമായി അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസിൽ നിന്ന് വിക്ഷേപണം ചെയ്ത ഫാൽക്കൺ 9 പേടകത്തിന്റെ ഭാ​ഗമാണ് ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങിയത്. കഴിഞ്ഞ വർഷം മുതൽ ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പേടകഭാഗം.













Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home