print edition ലണ്ടനിൽ സിഖ് വനിതയെ കുത്തിക്കൊലപ്പെടുത്തി

ലണ്ടൻ: ലണ്ടനിൽ സിഖ് യുവതിയെ കുത്തിക്കൊലപ്പെടുത്തി. 24കാരിയും പഞ്ചാബിലെ പിഡ്ഡി നിവാസിയായ കിരൺദീപ് കൗറാണ് ഹെയ്‌സിലെ ഉക്‌സ്‌ബ്രിഡ്‌ജ് റോഡിൽ കുത്തേറ്റു മരിച്ചത്. 20കാരനും കുത്തേറ്റിട്ടുണ്ട്.സിഖ് മതവിദ്വേഷമാണ് കൊലപാതകത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തിൽ ഡാനിയൽ സീൻ ജെയിംസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുവർഷം മുൻപാണ് കിരൺദീപ് വിദ്യാർഥി വിസയിൽ ലണ്ടനിലെത്തിയത്. തുടർന്ന് ജോലി പെർമിറ്റ് ലഭിക്കുകയായിരുന്നു.











0 comments