ad
Deshabhimani

print edition മുൻ പ്രസ്‌താവന ശത്രുക്കൾ വളച്ചൊടിച്ചു; അക്രമികൾക്ക്‌ ശക്തമായ ഭാഷയിൽ മറുപടി നൽകും: ഇറാൻ പ്രസിഡന്റ്‌

Masoud Pezeshkian
വെബ് ഡെസ്ക്

Published on Mar 09, 2026, 12:07 AM | 1 min read

തെഹ്‌റാൻ : രാജ്യത്തിനുനേരെ ആക്രമണം നടത്തുന്നവർക്ക് ഇറാൻ ശക്തമായ ഭാഷയിൽ മറുപടി നൽകുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ആക്രമണങ്ങളിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുക്കൾ അയൽരാജ്യങ്ങൾക്കിടയിൽ ഭിന്നത വിതയ്‌ക്കുകയാണ്‌. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്താൻ തീരുമാനിച്ചുവെന്ന തരത്തിൽ തന്റെ മുൻ പ്രസ്‌താവനകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് പെസഷ്‌കിയാൻ പറഞ്ഞു. ഇത്തരം തെറ്റായ പ്രചാരണങ്ങൾ വഴി അയൽരാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധം വഷളാക്കാനാണ് ശത്രുക്കളുടെ ശ്രമം.


ഇറാൻ എല്ലാ അയൽരാജ്യങ്ങളുമായും സഹോദരതുല്യമായ ബന്ധമാണ് ആഗ്രഹിക്കുന്നത്‌. മറ്റ് രാജ്യങ്ങളുടെ മണ്ണിൽനിന്ന് ഇറാനുനേരെ ആക്രമണങ്ങളുണ്ടാകുമ്പോൾ പ്രതികരിക്കാൻ തങ്ങൾ നിർബന്ധിതരാകുകയാണ്. അത്തരം തിരിച്ചടികൾ ആ രാജ്യങ്ങളുമായുള്ള തർക്കമായി കാണരുത്‌. ഇറാന്റെ കരുത്തിനെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ലെന്നും രാജ്യത്തെ ആക്രമിക്കുന്നവർക്ക് തക്ക മറുപടി നൽകുമെന്നും അദ്ദേഹം ആവർത്തിച്ചു. രാജ്യത്തെ ആഭ്യന്തര രാഷ്‌ട്രീയ ചേരിതിരിവുകൾ എന്തുതന്നെയായാലും ശത്രുവിനെതിരെ ഇറാൻ ഒറ്റക്കെട്ടായി നിലകൊള്ളും. ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home