മാർപാപ്പയ്‌ക്ക് വൃക്കരോഗവും

റോം:റോമിലെ ആശുപത്രിയിൽ പത്തുദിവസമായി ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വൃക്കയുടെ പ്രവർത്തനത്തില്‍ താളപ്പിഴയുണ്ടെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. ശ്വാസകോശത്തിലെ അണുബാധയും അതിന് സ്വീകരിച്ച ചികിത്സയുമാണ് വൃക്കയെ ബാധിച്ചത്. വൃക്കയിലെ പ്രശ്‌നങ്ങൾ ഗുരുതരമല്ലെന്നും വത്തിക്കാൻ പ്രസ്‌താവനയിൽ പറയുന്നു. മാർപാപ്പ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു.
ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. രക്തത്തിൽ അണുബാധയുണ്ട്.










0 comments