ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവെപ്പ്; മൂന്ന് മരണം, അഞ്ച് പേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം
മനില : മധ്യ ഫിലിപ്പീൻസിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ലെയ്‌റ്റെ പ്രവിശ്യയിലെ ടക്ലോബാൻ നഗരത്തിലുള്ള സാൻ ജോസ് നാഷണൽ ഹൈസ്കൂളിലാണ് സംഭവം.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് ടക്ലോബാൻ സിറ്റി പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥികളെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഫിലിപ്പീൻസിൽ സ്കൂളുകളിൽ ഇത്തരം ആക്രമണങ്ങൾ അപൂർവമായാണ് നടക്കാറുള്ളത്. 2022 ജൂലൈയിൽ ക്യൂസോൺ സിറ്റിയിലെ അറ്റീനിയോ ഡി മനില സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ മുൻ മേയർ റോസ് ഫുരിഗേയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.










0 comments