ad
Deshabhimani

ബലൂചിസ്ഥാനില്‍ പാസഞ്ചർ ബസിന് നേരെ വെടിവെയ്പ്പ്; മൂന്ന് യാത്രക്കാർ മരിച്ചു, മേഖലയിൽ നിരോധനാജ്ഞ

balochistan
വെബ് ഡെസ്ക്

Published on Jul 23, 2026, 11:58 AM | 1 min read

ക്വറ്റ : ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ബസിന് നേരെ വെടിവെയ്പ്പ്. ആക്രമണത്തിൽ മൂന്ന് യാത്രക്കാർ മരിച്ചു. കറാച്ചിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് നേരെയുള്ള സായുധ സംഘത്തിന്റെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.


മസ്തുങ് ജില്ലയിലെ ​ഗാരോ പ്രദേശത്താണ് ആക്രമണമുണ്ടായത്. മലനിരകളിൽ ഒളിച്ചുനിന്നിരുന്ന അക്രമികൾ ബസിന് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകാനുള്ള നടപടികൾ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അക്രമികൾക്കായി സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.


ഇതേ മേഖലയിലെ ദേശീയ പാതയിലുള്ള ഒരു പാലം സ്‌ഫോടനത്തിൽ തകർക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home