ഓഹരിവിപണിയും തകർന്നു; പാകിസ്ഥാൻ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിൽ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പ്രത്യാക്രമണം കടുപ്പിച്ചതോടെ പാകിസ്ഥാനിലെ ഓഹരി വിപണി കൂപ്പുകുത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ഓഹരി വിപണിയിലും തിരിച്ചടി. കൂടുതൽ പ്രസിന്ധിയിലേക്ക് രാജ്യം നീങ്ങുകയാണ് എന്നാണ് സൂചനകൾ.
കറാച്ചി ഓഹരി സൂചിക (KSE) ഇന്ന് ഉച്ചയോടെ 6,948.73 പോയിന്റ് അഥവാ 6.32% ഇടിഞ്ഞ് 103,060.3 എന്ന നിലയിൽ നഷ്ടത്തിലേക്ക് എത്തി. 6.32 മുതൽ 7.2 ശതമാനം വരെ എന്നും വീഴ്ച വിലയിരുത്തപ്പെടുന്നു.
ഇതോടെ ഓഹരി വ്യാപാരം തന്നെ നിർത്തിവെച്ചതായും വാർത്തയുണ്ട്. ഓഹരി വിപണിയിലെ തിരിച്ചടി മറ്റ് മേഖലകളിലേക്കും വ്യാപിക്കാതിരിക്കാന്‍ പാക് വ്യവസായ മന്ത്രാലയം അടിയന്തര യോഗം വിളിച്ചിരിക്കയാണ്. സിന്ധു നദീജല കരാർ റദ്ദാക്കിയതും ഇറക്കുമതി നിരോധിച്ചതും ആദ്യം പാക് വിപണിയിലാണ് പ്രതിഫലിച്ചത്.
ഇന്ത്യയിൽ നിഫ്റ്റിയും സെൻസെക്സും സംതുലിതമായി തന്നെ തുടരുകയാണ്. പ്രത്യേക ചലനങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

പഹൽഗാമിന് ശേഷമാണ് പാകിസ്ഥാൻ ഓഹരി വിപണിയിൽ തിരിച്ചടി ഉണ്ടായത്. കഴിഞ്ഞ വർഷം വിപണി മെച്ചപ്പെട്ട് അതിന്റെ ചരിത്രത്തിൽ 22 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തിയിരുന്നതാണ്. ആഗോള നിക്ഷേപകരിൽ നിന്നുള്ള പുതിയ തള്ളിക്കയറ്റത്തിന് ഇത് വാതിൽ തുറന്നിരുന്നു.
131 ബില്യന്‍ ഡോളറാണ് (ഏകദേശം 11.11 ലക്ഷം കോടി രൂപ) പാകിസ്ഥാന്റെ വിദേശ കടം. ഇത് നികത്താൻ ലോക ബാങ്ക് സഹായം ലഭിക്കുകയും അടിസ്ഥാന തല സാമ്പത്തിക മേഖല ശക്തിപ്പെടുത്തുകയും ചെയ്തതോടെയായിരുന്നു ഓഹരി വിപണിയിലെ കുതിപ്പ് ഉണ്ടായത്. ഏഴ് ബില്യൺ ഡോളർ വായ്പയാണ് എംഎംഎഫ് അനുവദിച്ചത്. എന്നാൽ ഇവയെല്ലാം പിന്നോട്ടടിച്ചു. പാകിസ്ഥാൻ സ്റ്റോക് എക്സേചഞ്ചിന്റെ (PSX) ഏറ്റവും വലിയ തകർച്ചകളിലൊന്നാണ് സംഭവിച്ചിരിക്കുന്നത്.








0 comments