print edition അഫ്‌ഗാനിലെ സൈനിക താവളങ്ങൾ തകർത്തെന്ന് പാകിസ്ഥാൻ

ഫയൽ ചിത്രം
ഇസ്ലമാബാദ്: അതിർത്തിയിൽ സംഘർഷം തുടരവെ, അഫ്‌ഗാനിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളും ഭീകര താവളങ്ങളും ആക്രമിച്ചെന്ന് പാകിസ്ഥാൻ. കാണ്ഡഹാറിലെ ആയുധസംഭരണ കേന്ദ്രങ്ങളും സാങ്കേതിക സഹായം നൽകുന്ന താവളങ്ങളും ആക്രമണത്തിൽ തകർത്തെന്ന് സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
താലിബാൻ സർക്കാരിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദയുടെ വസതി ഉൾപ്പെടുന്ന മേഖലയിലാണ് ആക്രമണം ഉണ്ടായത്. കാണ്ഡഹാറിൽ അഫ്‌ഗാൻ താലിബാനും പാകിസ്ഥാനി താലിബാനും താവളമാക്കിയ തുരങ്കത്തിനുനേരെയും ആക്രമണമുണ്ടായി.
അതേസമയം, ഫെബ്രുവരി 26 തുടങ്ങിയ ആക്രമണങ്ങളിൽ ഇതുവരെ 75 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് അഫ്‌ഗാനിലെ യുഎൻ മിഷൻ അറിയിച്ചു.










0 comments