ad
Deshabhimani

അഭിനന്ദൻ വർധമാനെ പിടികൂടിയ പാക്‌ സൈനികൻ കൊല്ലപ്പെട്ടു

pak soldier

മേജർ സയ്യദ്‌ മുയിസ്‌,അഭിനന്ദൻ വർധമാൻ

വെബ് ഡെസ്ക്

Published on Jun 26, 2025, 08:17 AM | 1 min read

ലാഹോർ: ഇന്ത്യയുടെ യുദ്ധവിമാന പൈലറ്റ്‌ അഭിനന്ദൻ വർധമാനെ പിടികൂടിയ സംഘത്തിൽപ്പെട്ട പാക്‌ സൈനികൻ കൊല്ലപ്പെട്ടു. പാകിസ്ഥാൻ സ്പെഷ്യൽ സർവീസ്‌ ഗ്രൂപ്പിന്റെ ആറാം കമാൻഡോ ബറ്റാലിയൻ അംഗമായ മേജർ സയ്യദ്‌ മുയിസാണ്‌ കൊല്ലപ്പെട്ടത്‌. പാക്‌ താലിബാൻ എന്നറിയപ്പെടുന്ന ഭീകരസംഘടന തെഹ്‌രീക്‌ ഇ താലിബാൻ പാകിസ്ഥാനു(ടിടിപി)മായുള്ള ഏറ്റുമുട്ടലിലാണ്‌ മരണം.


2019ൽ പുൽവാമ ഭീകരാക്രമണത്തിനുശേഷം ബലാകോട്ട്‌ വ്യോമാക്രമണത്തിലൂടെ ഇന്ത്യ പാകിസ്ഥാന്‌ തിരിച്ചടി നൽകിയിരുന്നു. തുടർന്ന്‌ ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച പാക്‌ യുദ്ധവിമാനങ്ങളെ തടയുന്നതിനിടെയാണ്‌ വിങ്‌ കമാൻഡറായിരുന്ന അഭിനന്ദൻ വർധമാൻ മിഗ്‌ വിമാനം തകർന്ന്‌ പാക്‌ പിടിയിലായത്‌. അറുപത്‌ മണിക്കൂറോളം കസ്റ്റഡിയിൽ വച്ചശേഷമാണ്‌ ഇദ്ദേഹത്തെ വിട്ടയച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home