വീണ്ടും പാക് നീക്കം; മുഹ്സിൻ നഖ്‌വി ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയെ കണ്ടു

Pakistan Interior Minister Mohsin Naqvi Iran Foreign Minister Abbas Araghchi - Photo X
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സമാധാന പ്രതീക്ഷകളിലെ അനിശ്ചിതത്വം തുടരുന്നതിനിടെ പാകിസ്ഥാൻ മധ്യസ്ഥ ശ്രമവുമായി പാകിസ്ഥാൻ വീണ്ടും രംഗത്തെത്തി. പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടികാഴ്ച നടത്തി. ടെഹാറിനിൽ എത്തിയായിരുന്നു ചര്‍ച്ച. നിര്‍ണായകമായ കൂടികാഴ്ച എന്നാണ് ഇറാൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
ആണവ വിഷയം നിലനിൽക്കെ തന്നെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നു നൽകിയാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ പ്രതികരിച്ചില്ല. യുദ്ധത്തിലെ നഷ്ടപരിഹാരം ഉൾപ്പെടെ തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്.
ചര്‍ച്ചയുടെ വിവരങ്ങൾ ഇറാൻ ഔദ്യോഗിക മാധ്യമമായ ഐആര്‍എൻഎ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. എന്നാൽ ചര്‍ച്ചയിലെ വിഷയങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇറാൻ ആഭ്യന്തര മന്ത്രി എസ്കന്ദര്‍ മൊമേനി കഴിഞ്ഞ മാസം ഇസ്ലാമാബാദിൽ എത്തി ചര്‍ച്ച നടത്തിയിരുന്നു. ഖത്തര്‍ ഉൾപ്പെടെ രാജ്യങ്ങളും സജീവമായി തുടരുന്നതായാണ് വാര്‍ത്തകൾ.
ഹോര്‍മുസ് കടലിടുക്ക് തുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ അമേരിക്ക നീങ്ങുന്നത്. എന്നാൽ ഉപാധിരഹിതമായി ഇതിന് തയാറാകാൻ ഇറാൻ വിസമ്മതിക്കുന്നു. ഡൊണൾഡ് ട്രംപിന്റെ വാക്കുകളെ വിശ്വസിക്കാൻ കഴിയില്ല എന്ന നിലപാടാണ് അവര്‍ പരസ്യമാക്കിയത്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തെത്തുടർന്ന് ഇറാൻ തിരിച്ചടി ആരംഭിച്ചതോടെയാണ് ഈ കടൽപ്പാതയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടത്. യുദ്ധ പ്രതിരോധം എന്ന നിലയിലാണ് ഇറാൻ ഹോര്‍മുസിന് മുകളിൽ വിലക്കുമായി തുടരുന്നത്. ഇതിനിടെ ഒമാനുമായി ചേര്‍ന്ന് ഭാഗിക ഗതാഗതത്തിന് ധാരണയായതായും റിപ്പോര്‍ടുകൾ ഉണ്ടായി.
ജൂണിൽ യു എസും ഇറാനും ഒരു കരാറിൽ ഒപ്പുവെച്ചിരുന്നു. തുടര്‍ന്നുള്ള ചര്‍ച്ചകൾക്ക് 60 ദിവസത്തെ കരാര്‍ ഇടവേളയും പ്രഖ്യാപിച്ചു. പാകിസ്ഥാൻ ഈ കരാറിന്റെ ഇടനില ഗ്യാരൻണ്ടര്‍മാരിൽ ഒരു കക്ഷിയായിരുന്നു. ഇവരുടെ സാന്നിധ്യത്തിൽ കരാറിന് മേൽ സ്വിറ്റ്സര്‍ലൻഡിൽ ഉച്ചകോടി നടത്തുകയും ചെയ്തു. എന്നാൽ അമേരിക്കയും ഇറാനും വീണ്ടും പോരാട്ടത്തിലേക്ക് എത്തി. ഇതോടെ കരാര്‍ തന്നെ മരവിച്ച സാഹചര്യമായി.










0 comments