ad
Deshabhimani

നാല് വർഷത്തിനിടയിൽ 30 ലധികം ഭീകരര്‍ കൊല്ലപ്പെട്ടു; വധിച്ചത് ഇന്ത്യന്‍ ഏജന്‍സികളെന്ന് ലഷ്ഖർ - ഇ-ത്വയ്ബ

let
വെബ് ഡെസ്ക്

Published on Aug 04, 2026, 04:10 PM | 1 min read

ഇസ്ലാമാബാദ് : പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ഖർ ഇ ത്വയ്ബയിലെ കമാൻഡറുടെ വെളിപ്പെടുത്തലുകൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ലഷ്ഖർ ഇ ത്വയ്ബ ഭീകരരുടെ മരണവുമായി ബന്ധപ്പെട്ട് ലഷ്ഖർ ഇ ത്വയ്ബ കമാൻഡർ റിസ്വാൻ ഹനീഫാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത കാലങ്ങളിലായി ഇന്ത്യൻ ഇന്റലിജെൻസ് ഏജന്റുമാരിൽ നിന്ന് നേരിട്ട തിരിച്ചടികളുടെ ഒരു കുറ്റസമ്മതമായിട്ടാണ് സംഭവത്തെ വിലയിരുത്തുന്നത്.


നാല് വർഷത്തിനിടയിൽ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകരെ ഇന്ത്യൻ ഏജൻസികൾ വധിച്ചുവെന്ന് ലഷ്ഖർ ഇ ത്വയ്ബ വ്യക്തമാക്കി. അജ്ഞാത തോക്കുധാരികളെ ഉപയോ​ഗിച്ച് ഇന്ത്യൻ ഏജൻസികളാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് ലഷ്ഖർ ഇ ത്വയ്ബ കമാൻഡർ കൂടിയായ റിസ്വാൻ ഹനീഫ് ആരോപിച്ചു. ഒരു വീഡിയോയിലൂടെയായിരുന്നു വെളിപ്പെടുത്തൽ. പാകിസ്ഥാനിലെ പ്രധാന ന​ഗരങ്ങളായ പെഷവാർ, കറാച്ചി, റാവൽപിണ്ടി, റാവൽക്കോട്ട്, മുസഫരാബാദ് എന്നിവിടങ്ങളിൽവെച്ചാണ് ഭീകരർ കൊല്ലപ്പെട്ടതെന്ന് വീഡിയോയിൽ ആരോപിക്കുന്നു.


മതവിദ്വേഷം കുത്തിനിറയ്ക്കാൻ ശ്രമിക്കുന്ന തരത്തിലാണ് ഭീകരൻ ആരോപണങ്ങളുന്നയിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഈ ആരോപണങ്ങളെയെല്ലാം ഇന്ത്യ നിഷേധിച്ചു. പാക് അധിനിവേശ കശ്മീരിൽ തങ്ങളുടെ പ്രവർത്തകർക്ക് ജീവിക്കാൻ സാധിക്കുന്നില്ലെന്നും ഇന്ത്യൻ ഏജന്റുകൾ തങ്ങളുടെ ആളുകളെ വധിക്കുകയാണെന്നും ഹനീഫ് അവകാശപ്പെട്ടു. വിദ്വേഷകരവും പ്രകോപനപരവുമായ പരാമർശങ്ങളും വീഡിയോയിൽ ഇയാൾ നടത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home