ad
Deshabhimani

ഒപിടി ക്രമക്കേട്; ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ വിദ്യാർത്ഥികൾ നിരീക്ഷണത്തിലെന്ന് യുഎസ്

us

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on May 13, 2026, 03:48 PM | 1 min read

വാഷിങ്ടൺ : യുഎസിൽ ഉപരിപഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾ തൊഴിൽ പരിശീലന കാലാവധി അനുവദിക്കുന്ന ഒപിടി(ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്ങ്) വ്യവസ്ഥ ദുരുപയോ​ഗം ചെയ്യുന്നതായി റിപ്പോർട്ട്. തുടർന്ന് ഇന്ത്യക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായി യുഎസ് ഇമി​ഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റും യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമി​ഗ്രേഷൻ സർവീസസും അറിയിച്ചു.


സംശയാസ്പദമായ കമ്പനികളിൽ ജോലിചെയ്യുന്നുവെന്ന് തരത്തിൽ വ്യാജ രേഖകൾ ചമച്ച പതിനായിരത്തോളം വിദ്യാർത്ഥികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞതായി ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വിദേശ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠനകാലത്തോ അതിന് ശേഷമുള്ള 12 മാസം മുതൽ 24 മാസം വരെ യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ് ഒടിപി വ്യവസ്ഥ. ഈ വ്യവസ്ഥയിലാണ് വ്യാപക ക്രമക്കേട് നടന്നിരിക്കുന്നതായി കണ്ടെത്തിയത്.


തൊഴിലെടുക്കുന്ന വിദ്യാർത്ഥികളുടെ പരിശീലനവും നിയന്ത്രണവും യുഎസിൽ തന്നെയായിരിക്കണമെന്ന് നിയമം നിലനിൽക്കെ, ഒടിപി ​ഗുണഭോക്താക്കളായ നിരവധി വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നത് ഇന്ത്യയിൽ നിന്നുള്ളവരാണ്. തുടക്കത്തിൽ കുറഞ്ഞ വിദ്യാർത്ഥികൾക്ക് മാത്രം പരിശീലനം നൽകാൻ ഉദ്ദേശിച്ചിരുന്ന പദ്ധതിയിൽ എണ്ണമറ്റ വിദേശ വിദ്യാർത്ഥികൾ ഉൾപ്പെടുന്നുവെന്നതും ആശങ്കയുയർത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home