ad
Deshabhimani

ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും; എവറസ്റ്റിൽ ഒരു മരണം

Everest.jpg
വെബ് ഡെസ്ക്

Published on Oct 07, 2025, 10:23 AM | 1 min read

ബെയ്ജിങ്: എവറസ്റ്റിന്റെ ടിബറ്റൻ മേഖലയിൽ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും. നിരവധി പർവതാരോഹകരാണ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. എവറസ്റ്റിൽ നിന്ന് 140 പേരെ ഇതുവരെ രക്ഷിക്കാനായി. ഒരാൾ മരിച്ചു. എവറസ്റ്റിലെത്തിയ വിനോദസഞ്ചാരികളും പർവതാരോഹകരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ശതമായ കാറ്റും മഞ്ഞുവീഴ്ചയും കാണാനാകും.


ദേശീയ ദിനവും ശരത്കാല ഉത്സവവും പ്രമാണിച്ച് ഒക്ടോബർ 1 മുതൽ ചൈനയിൽ അവധിക്കാലമായതിനാൽ ടിബറ്റൻ മേഖലയിലും എവറസ്റ്റിലുമായി നിരവധി വിനോദസഞ്ചാരികളെത്തുന്ന മാസമാണ് ഒക്ടോബർ. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ എവറസ്റ്റിന്റെ കിഴക്കൻ മേഖലയിൽ രൂക്ഷമായ മഞ്ഞുവീഴ്ചയാണ് കാണാനാകുന്നത്.


4,200 മീറ്റർ (13,800 അടി) ഉയരത്തിലാണ് ഈ പ്രദേശം. അതുകൊണ്ടുതന്നെ പർവതാരോഹകരെ തിരിച്ചെത്തിക്കുക എന്നത് ശ്രമകരമാണെങ്കിലും ഇതുവരെ 350 ഓളം സഞ്ചാരികളെ ഖുഡാങ്ങിൽ എത്തിച്ചിട്ടുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home