ad
Deshabhimani

പശ്ചിമേഷ്യയിൽ പുതിയ പടക്കപ്പൽ

print edition ലിങ്കൺ മടങ്ങുന്നു; 
വാഷിങ്‌ടൺ എത്തി

washington
വെബ് ഡെസ്ക്

Published on Aug 22, 2026, 01:00 AM | 1 min read

വാഷിങ്‌ടൺ/ബാഗ്ദാദ് : പശ്ചിമേഷ്യയിൽ എട്ടുമാസമായി നിലയുറപ്പിച്ചിരുന്ന വിമാനവാഹിനി യുദ്ധക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണിനു പകരമായി യുഎസ്എസ് ജോർജ് വാഷിങ്‌ടൺ മേഖലയിലെത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാനെതിരെ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.


ഇറാന്റെ തുറമുഖങ്ങളെ ലക്ഷ്യമിട്ട് യുഎസ് ഏർപ്പെടുത്തിയ ഉപരോധം നീണ്ടുപോകുന്നത്‌ യുഎസ് നാവികസേനയിലെ സൈനികരെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തുടർച്ചയായി 260 ദിവസത്തിലേറെ കടലിൽ കിടന്ന ലിങ്കണിലെ സൈനികർ അനുഭവിച്ച കടുത്ത സമ്മർദ്ദവും നരകയാതനയും വാർത്തയാതിനെ തുടർന്നാണ്‌ കപ്പൽമാറ്റ നടപടി. ഭക്ഷണത്തിനും അവശ്യ ശുചിത്വ സാമഗ്രികൾക്കുംപോലും ക്ഷാമം നേരിട്ടിരുന്നതായും സൈനികർ മാനസികാരോഗ്യ പ്രതിസന്ധിയിലാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഡെമോക്രാറ്റിക് ജനപ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് ഈ റിപ്പോർട്ടുകൾ വ്യാജമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ചെയ്തത്.


മേഖലയിൽ സംഘർഷത്തിന്‌ നേരിയ അയവ് വന്നിട്ടുണ്ടെങ്കിലും, ഇറാനു മേലുള്ള ജനവിരുദ്ധ ഉപരോധം കർശനമായി തുടരാനാണ് ട്രംപിന്റെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home