Deshabhimani

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം; ഇസ്രയേലും യുഎഇയും ഗുഡാലോചന നടത്തിയതായി ഇറാൻ

warning of Hamas attack
വെബ് ഡെസ്ക്

Published on Oct 02, 2026, 12:24 PM | 2 min read

ടെഹ്റാൻ: ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണ സംഭവത്തിൽ ഗൂഡാലോചനാ ആരോപണവുമായി ഇറാൻ. ആക്രമണ സംഭവത്തിന് മുന്നോടിയായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേര്‍ന്ന് ഗൂഡാലോചന നടത്തിയതായി ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി വാര്‍ത്ത പുറത്തുവിട്ടു.


യുദ്ധ രംഗത്ത് ഫോൾസ് ഫ്ലാഗ് എന്നറിയപ്പെടുന്ന ഗൂഡാലോചനയാണ് നടന്നത് എന്നാണ് ആരോപണം. മറ്റൊരാൾ ചെയ്തതായി വരുത്തിത്തീര്‍ത്ത് യഥാര്‍ഥ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനും സൈനിക നടപടികൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും ന്യായീകരണം കണ്ടെത്താനും ആസൂത്രിതമായി നടപ്പാക്കുന്ന വ്യാജ സംഭവങ്ങളെയാണ് സൈനിക രംഗത്ത് ഫോൾസ് ഫ്ലാഗ് എന്നു പറയുന്നത്.


ആരോപണത്തിന് പിന്നിലെ വാദങ്ങൾ


ശ്രദ്ധ തിരിച്ചുവിടലാണ് ഇതിന് പിന്നിൽ ഉദ്ദേശിച്ചത്. ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട് നെതന്യാഹു വലിയ കുരുക്കിൽ അകപ്പെട്ടിരിക്കയാണ്. ഇസ്രയേലിൽ കയറിയുള്ള ഹമാസ് ആക്രമണത്തെ കുറിച്ച് നെതന്യാഹുവിന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഈ വിവരം യു എ ഇ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ ഒക്ടോബര്‍ 27 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹു വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യം ഉണ്ടായി.


വംശീയത കത്തിച്ചാണ് ഇരുപക്ഷങ്ങളും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഹമാസ് ആക്രമണം മുന്നറിയിപ്പ് ലഭിച്ചിട്ടും ചെറുക്കാൻ തുനിഞ്ഞില്ല എന്ന വിവരം പ്രചാരണ രംഗത്ത് വലിയ തിരിച്ചടിയാണ്. വിമാനത്തിനകത്തെ ആക്രമണ സംഭവത്തിന് തൊട്ടു മുൻപ് നെതന്യാഹു അബുദാബിയിൽ എത്തി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഇതിലെ തിരിച്ചടി മറികടക്കാനാണ്. രഹസ്യ സന്ദര്‍ശനം ലോക മാധ്യമങ്ങൾ എല്ലാം കണ്ടെത്തി റിപ്പോര്‍ട് ചെയ്തിരുന്നതാണ്. ഈ സാഹചര്യത്തിലാണ് ഫ്ളൈ ദുബായ് സംഭവം ഉണ്ടാവുന്നത്. എന്നിങ്ങനെയാണ് ഇറാന്റെ വാദം.


വിമാനത്തിൽ സംഭവിച്ചത്


ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 27 കുട്ടികൾ ഉൾപ്പെടെ 174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് സംഭവം നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 34,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് 17,000 അടിയോളം താഴേക്ക് പതിക്കുകയും അടിയന്തര സന്ദേശം നൽകിയ ശേഷം സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയുമായിരുന്നു.


Related News

കോക്പിറ്റിൽ വെച്ച് ഒമാൻ സദേശിയായ പൈലറ്റ്‌ നടത്തിയ അതിക്രമം ഇന്ത്യക്കാരനായ സഹ പൈലറ്റ്‌ ക്യാപ്‌റ്റൻ സ്‌മിത്‌ മച്ഛാർ ചെറുത്തതേോടെയാണ്‌ വിമാനം വൻ ദുരന്തത്തിൽനിന്ന്‌ രക്ഷപ്പെട്ടത്‌.


സംഭവത്തെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ഇതിനെ ഒരു 'ഭീകരാക്രമണം' എന്ന് വിശേഷിപ്പിച്ചു. വിമാനത്തിലെ ഒമാനി സഹപൈലറ്റ് തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായിട്ടുണ്ടെന്നും, സംഭവത്തിൽ ഇറാൻ പങ്കാളിത്തം തള്ളിക്കളയാനാവില്ലെന്നും നെതന്യാഹു ആരോപിച്ചിരുന്നു.


Related News




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home