ad
Deshabhimani

നെതന്യാഹുവിന്റെ രഹസ്യ സന്ദര്‍ശനം എന്തിനായിരുന്നു; ഹമാസ് ആക്രമണ മുന്നറിയിപ്പ് സംബന്ധിച്ച വാര്‍ത്ത നിഷേധിക്കാതെ യുഎഇ

7
വെബ് ഡെസ്ക്

Published on Sep 28, 2026, 05:13 PM | 1 min read

അബുദാബി:ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ രഹസ്യമായ യുഎഇ സന്ദര്‍ശനം സംബന്ധിച്ച് ഇനിയും പ്രതികരിക്കാതെ ഇസ്രയേൽ ഭരണകൂടം. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം സംബന്ധിച്ച് യുഎഇ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് നെതന്യാഹുവും കുട്ടരും അവഗണിക്കയായിരുന്നു. ഇത് സംബന്ധി വര്‍ത്ത പുറത്തു വന്നതോടെയാണ് അടിയന്തര രഹസ്യ സന്ദര്‍ശനം നടത്തിയത് എന്നാണ് റിപ്പോര്‍ടുകൾ.


വാര്‍ത്ത നിഷേധിക്കാനും മൂടിവെക്കാനുമായി യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനുമായി രഹസ്യ ചര്‍ച്ച നടത്തിയതായുള്ള വാര്‍ത്ത ഇസ്രായേലി ദിനപത്രമായ 'ഹാരെറ്റ്സ്' തന്നെയാണ് പുറത്തു വിട്ടത്. ഈ മാസം ആദ്യമായിരുന്നു വിവരം പുറത്തെത്തിയത്. വാര്‍ത്ത പരസ്യമായി തള്ളിക്കളയണമെന്നാണ് നെതന്യാഹുവിന്റെ ആവശ്യം. പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചര്‍ച്ചയിലെ വിവരങ്ങൾ റിപ്പോര്‍ട് ശരിവെക്കുകയും ചെയ്തു.


ഹാരെറ്റ്സ് വാര്‍ത്ത നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചിരുന്നു. എന്നാൽ പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് വലിയ വിവാദമായി. യു എൻ പൊതു സഭയിൽ വരെ പരമാവധി വംശീയത കത്തിച്ചാണ് നെതന്യാഹു രാജ്യത്തിനകത്ത് നിലനിൽക്കുന്ന എതിര്‍പ്പുകളെ മറികടക്കാൻ ശ്രമിച്ചത്. പതിവിൽ നിന്നും വ്യത്യസ്തമായി ഇസ്രയേൽ തെരഞ്ഞെടുപ്പ് വംശീയ വിദ്വേഷത്തിന്റെ വലിയ കാമ്പയിനുകളാൽ വിഷമയമായ സാഹചര്യമാണ്. ഇത് പരമാവധി മുതലെടുക്കുകയാണ്. ഇതിനിടയിലാണ് മുന്നറിയിപ്പ് ലഭിച്ച വിവരം പരസ്യപ്പെടുന്ന സാഹചര്യം ഉണ്ടായത്.

e

നെതന്യാഹു സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി എങ്കിലും യുഎഇ വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഒരു പ്രതികരണവും നടത്തിയില്ല.ഇസ്രയേലുമായി "തുറന്നതും നേരിട്ടുള്ളതുമായ വാർത്താവിനിമയ ചാനലുകൾ" തങ്ങൾക്ക് ഉണ്ട് എന്ന് സമ്മതിക്കയാണ് ചെയ്തത്. മാത്രമല്ല എല്ലാ രഹസ്യാന്വേഷണ വിവരങ്ങളും പരസ്പരം കൈമാറാറുണ്ട് എന്നും പറഞ്ഞു വെച്ചു. ഇതിനു പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് നിശ്ശബ്ദത തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home