ad
Deshabhimani

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം; ജെം ഗ്രാനൈറ്റ് ഉടമ വീരമണിക്കെതിരെ ഒരു കേസ് കൂടി

r veeramani
വെബ് ഡെസ്ക്

Published on Sep 28, 2026, 04:39 PM | 2 min read

ചെന്നൈ: പ്രമുഖ വ്യവസായിയും ജെം ഗ്രാനൈറ്റ് ഉടമയുമായ ആര്‍ വീരമണിക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന പോക്സോ നിയമ പ്രകാരം രണ്ടാമെതാരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ആദ്യ കേസിൽ ജയിലിൽ കഴിയുന്ന 84 കാരനായ വീരണിമണിക്കെതിരെ കൂടുതൽ പരാതികൾ പുറത്തു വന്നിട്ടുണ്ട്.


തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ വീരമണി ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് ഒരു സ്ത്രീ നൽകിയ പരാതിയിലാണ് ഇപ്പോൾ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലും അറസ്റ്റ് രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ചെന്നൈ പൊലീസ്.


ഇവയ്ക്ക് പുറമെ മുൻപ് വീരമണിയിൽ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്ന മറ്റ് നാല് സ്ത്രീകളുടെ മൊഴികളും ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്. പൊലീസിനെയും രാഷ്ട്രീയ നേതൃത്വത്തെയും ഉലച്ച കേസുകളാണ്. വര്‍ഷങ്ങൾക്ക് മുൻപ് പീഡനത്തിന് ഇരയായി മകൾ ജീവനൊടുക്കിയ പരാതിയിലും അന്വേഷണം പുരോഗമിക്കുന്നു. ഇതിൽ ലോക്കൽ പൊലീസിൽ പരാതി നൽകിയിട്ടും കേസ് എടുത്തില്ലെന്ന് മൊഴി പുറത്തായിട്ടുണ്ട്.


കയറ്റുമതി രംഗത്ത് ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ വ്യവസായ ശൃംഖലകളുള്ള ജെം ഗ്രാനൈറ്റ്സ് ഉടമ 84 കാരനായ വീരമണി ഇപ്പോൾ ജയിലിലാണ്. കേസിൽ വീരമണിയെ കൂടാതെ ഇയാൾ തേനാംപേട്ടിൽ വാടകയ്ക്ക് എടുത്തിരുന്ന ഗസ്റ്റ് ഹൗസിന്റെ ദൈനംദിന ചുമതല വഹിച്ചിരുന്ന സ്ത്രീ ശാന്തി അവരുടെ ഭര്‍ത്താവ് മഹേന്ദ്ര സിംഹൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ദൃശ്യങ്ങൾ കൈവശം വെക്കുകയും വിവരങ്ങൾ മറച്ചു വെക്കുകയും ചെയ്ത വീരമണിയുടെ മുൻ ജീവനക്കാരൻ ഗണേശൻ എന്നയാളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.


അതി സമ്പന്നനും ഉന്നത ബന്ധങ്ങളും സ്വാധീനവുമുള്ള വ്യക്തിയാണ് ആര്‍ വീരമണി. 2025 ഒക്ടോബറിൽ ഒരു ശിശുക്ഷേമ പ്രവര്‍ത്തകയ്ക്ക് അപരിചിത വ്യക്തിയിൽ നിന്നും ലഭിച്ച ഒരു പെൻ ഡ്രൈവും കത്തുമാണ് കേസിലേക്ക് പുതിയ വഴി തുറന്നത്. ക്രൂരമായ പീഢനത്തിന്റെ ദൃശ്യങ്ങളാണ് ഇതിലൂടെ പുറത്തെത്തിയത്. പക്ഷേ ദീര്‍ഘകാലം കേസ് അന്വേഷണം എങ്ങും എത്തിയില്ല. ഇരകൾ ജീവനൊടുക്കിയതിനാൽ കേസ് തുടരാനാവുന്നില്ല എന്നുവരെ വിശദീകരിച്ചായിരുന്നു പൊലീസ് പിൻമാറ്റം.


കേസ് ഇല്ലാതാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാര്‍ മാധ്യമങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ ഉത്തരവാദിത്തപ്പെട്ട പല തലങ്ങളിൽ ശ്രമങ്ങൾ നടന്നു. ഇവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് തുടക്കത്തിൽ പറഞ്ഞിരുന്നു. കേസുകൾ ഇല്ലാതാക്കാൻ മാത്രം 70 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ടുകൾ പുറത്തെത്തിയത്.


Related News

ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ട് രണ്ടു പതിറ്റാണ്ടിൽ അധികമായി ഇയാൾ ലൈംഗിക ചൂഷണം തുടര്‍ന്നു . കേസിൽ രണ്ടാം പ്രതിയായ ഗസ്റ്റ് ഹൗസ് കാവൽക്കാരി ശാന്തി അയച്ച ഒരു ഡിജിറ്റൽ സന്ദേശം ഇതിനിടെ പൊലീസിന് വേര്‍തിരിച്ചെടുക്കാൻ കഴിഞ്ഞതാണ് അന്വേഷണത്തിന് വഴിത്തിരിവ് നൽകിയത്. ചെന്നൈ സ്പെഷ്യൽ പോക്സോ കോടതിയുടെ കര്‍ശന നിര്‍ദ്ദേശമാണ് കേസ് വീണ്ടും അന്വേഷിക്കാൻ നിമിത്തമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home