ad
Deshabhimani

സൂപ്പർഹിറ്റായി പെരുമ്പളം പാലം: വേണം ശുചിമുറിയടക്കം അടിസ്ഥാനസ‍ൗകര്യം

perumbalam-bridge ulccs.jpg
avatar
സ്വന്തം ലേഖകൻ

Published on Sep 28, 2026, 04:56 PM | 1 min read

ചേർത്തല: വേന്പനാട്‌ കായലിന്‌ കുറുകെ 100 കോടിയിലേറെ ചെലവിട്ട്‌ സംസ്ഥാന സർക്കാർ നിർമിച്ച പെരുന്പളം പാലം തലമുറകളായി ഒറ്റപ്പെടലിന്റെ ദുരിതംപേറിയ ആയിരങ്ങൾക്ക്‌ മോചനമേകിയതിന്‌ ഒപ്പം ബഹുമുഖനേട്ടമാണ്‌ നാടിന്‌ സമ്മാനിക്കുന്നത്‌.


കായൽനടുവിലെ പെരുന്പളം ഗ്രാമത്തിന്‌ വികസനക്കുതിപ്പിൽ പുതുപാതയാണ്‌ ഒരുങ്ങിയത്‌. പാലവുമായി ബന്ധപ്പെട്ട്‌ ഇരുകരകളിലും സ്വയംതൊഴിൽ സംരംഭങ്ങൾ ഇതിനകം തുറക്കാനായി. ആരോരും എത്തിനോക്കാതിരുന്ന പ്രദേശത്ത്‌ സഞ്ചാരികളുടെ വരവുമേറി. ഇ‍ൗ സാഹചര്യം കണക്കിലെടുത്ത്‌ അടിസ്ഥാന സ‍ൗകര്യം അടിയന്തരമായി ഒരുക്കേണ്ടതുണ്ട്‌.


സംസ്ഥാനത്ത്‌ വിവിധയിടങ്ങളിൽനിന്ന്‌ നൂറുകണക്കിനാളുകളാണ്‌ പെരുന്പളം പാലവും ഗ്രാമീണസ‍ൗന്ദര്യവും ആസ്വദിക്കാൻ നിത്യേന എത്തുന്നത്‌. ഞായർ ഉൾപ്പെടെ അവധിദിനങ്ങളിൽ പാലത്തിലും സമീപനറോഡിലും വലിയ തിരക്കാണ്‌. സന്ധ്യയോട്‌ അടുക്കുന്ന സമയമാണ്‌ ഏറെയും തിരക്ക്‌. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബസമേതം വാഹനങ്ങളിൽ എത്തുന്ന സംഘങ്ങളും ഉണ്ട്‌. കായൽ സ‍ൗന്ദര്യവും തീരഭംഗിയും ആസ്വദിച്ചാണവർ മടങ്ങുന്നത്‌.


പാലവും അനുബന്ധ കാഴ്‌ചകളും കാണാനെത്തുന്നവർ അനുഭവിക്കുന്ന ഗുരുതര പ്രശ്‌നം പൊതുശ‍ൗചാലയത്തിന്റെ അഭാവമാണ്‌. സ്‌ത്രീകളാണ്‌ ഏറെയും പ്രയാസപ്പെടുന്നത്‌. ഇരുകരകളിലും ശുചിമുറിസമുച്ചയം നിർമിക്കേണ്ടത്‌ അനിവാര്യം. കുടുംബശ്രീയെ ചുമതലപ്പെടുത്തി പരിപാലനം ഉറപ്പാക്കാം. നൂറുകണക്കിനാളുകൾക്ക്‌ അനുഗ്രഹമാകും ഇ‍ൗ സംവിധാനം. പാലത്തിൽ വെളിച്ചം ഏർപ്പെടുത്താനുള്ള ജോലി പുരോഗതിയിലാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home