സാമ്പത്തിക തട്ടിപ്പ്: പാർവതി മായക്ക് ജാമ്യം

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായക്ക് ജാമ്യം. വൻതോതിൽ വിദേശ പണമിടപാട് കണ്ടെത്തിയ സാഹചര്യത്തിൽ ഇഡി കേസിൽ അന്വേഷണം തുടങ്ങിയിരുന്നു. അതിനിടെ പൊന്നാനി സ്വദേശിയുടെ പരാതിയിൽ ഒരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു പാർവതി മായ പിടിയിലായതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരുന്നത്
ഇവർക്കെതിരെ 300ഓളം പരാതികളുണ്ടെന്ന് പൊലീസ് പറയുന്നു. പരാതിയുമായി എത്തിവരിൽ കുറച്ച് പേർക്ക് പണം തിരികെ കൊടുത്ത് പരിഹാരം കണ്ടെത്തി. കേസിന്റെ പ്രാഥമിക റിപ്പോർട്ട് പൊലീസ് ഇഡിക്ക് ഇന്നലെ തന്നെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ഇന്ന് കോടതയിൽ ഹാജരാക്കവെ ജാമ്യം ലഭിച്ചത്.









0 comments