print edition ഇസ്രയേലിന് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് നെതന്യാഹു

ടെൽ അവീവ്: ഇന്ത്യയുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച് കൊലയാളി രാഷ്‌ട്രമായ ഇസ്രയേലിന്റെ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. യുഎസാണ് ഇസ്രയേലിന്റെ ഏക സഖ്യകക്ഷിയെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ പരാമർശത്തിന് ഫോക്‌സ് ന്യൂസിന്റെ അഭിമുഖത്തിൽ നൽകിയ മറുപടിയിലാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.
‘‘ ഞങ്ങൾക്ക് ഇന്ത്യ എന്ന രാജ്യം ഉൾപ്പെടെയുള്ള മറ്റ് ചില സുഹൃത്തുക്കളുമുണ്ട്. അവിടെ 140 കോടി ജനങ്ങളുണ്ട്. അവിടെ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്നത് വളരെ വലിയ പിന്തുണയാണ്’’എന്നാണ് നെതന്യാഹു പറഞ്ഞത്. പലസ്‌തീൻ വംശഹത്യക്ക് നേരെ കണ്ണടച്ച് നരേന്ദ്രമോദിയും ബിജെപി സർക്കാരും നൽകുന്ന പിന്തുണയാണ് നെതന്യാഹുവിന്റെ പരസ്യ പ്രസ്‌താവനയ്‌ക്ക് പ്രേരണയായത്.
പതിറ്റാണ്ടുകളായി ഇന്ത്യ പിന്തുടരുന്ന സ്വതന്ത്ര പലസ്‌തീൻ അനുകൂല നിലപാട് തച്ചുകതർത്ത മോദി, ഇസ്രയേൽ പാർലമെന്റിൽ നേരിട്ടെത്തി കൊലയാളി രാഷ്ട്രത്തിന് പിന്തുണ അറിയിച്ചിരുന്നു. ഫെബ്രുവരിയിൽ മോദി നടത്തിയ ഇസ്രയേൽ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് യുഎസും ഇസ്രയേലും ഇറാനെ കടന്നാക്രമിച്ചതും പശ്ചിമേഷ്യൻ സംഘർഷത്തിന് വഴിവച്ചതും.











0 comments