നേപ്പാൾ മിന്നൽ പ്രളയം; തുരങ്കത്തിൽ നിന്ന് 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തി

Image Credit : AFP
കാഠ്മണ്ഡു : നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ അപ്പഞ ത്രിശൂലിയിലെ തുരങ്കത്തിൽ കുടുങ്ങിയവരിൽ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഹിമാനി വീണുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലേക്ക് വെള്ളവും ചെളിയും ഇരച്ചുകയറിയാണ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്.
അപ്പർ ത്രിശൂലി-1 പദ്ധതിയുടെ ഓഡിറ്റ്-3 തുരങ്കത്തിൽ നിന്നാണ് സുരക്ഷാ സേനയുടെ സംയുക്ത സംഘം മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് നേപ്പാൾ സൈന്യം അറിയിച്ചു.തുരങ്കത്തിനുള്ളിൽ കോൺക്രീറ്റ് ജോലികൾക്കായി തയ്യാറാക്കിയ സ്റ്റീൽ റീഇൻഫോഴ്‌സ്‌മെന്റ് മെഷിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.ഗ്രൈൻഡറുകൾ, ഗ്യാസ് കട്ടറുകൾ, റോട്ടറി റെസ്‌ക്യൂ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് അവ നീക്കം ചെയ്താണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്ത് ആഗസ്ത് 26നുണ്ടായ ഹിമപാതത്തെ തുടർന്നാണ് ഭോട്ടെകോഷി നദിയിൽ വെള്ളപ്പൊക്കമുണ്ടായത്. ഈ അതിദാരുണ സംഭവത്തിൽ 1,410 പേർ മരിക്കുകയും 6,145 പേരെ കാണാതാവുകയും ചെയ്തിരുന്നു. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 13,756ലധികം ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ ഗതാഗത സംവിധാനം പുനഃസ്ഥാപിക്കുന്നതിനിടയിലും തുരങ്കത്തിനുള്ളിൽ തിരച്ചിൽ തുടരുകയാണ്.









0 comments