തിരുവനന്തപുരത്ത് 31ൽ 29 കോളേജിലും എസ്എഫ്ഐ; നാലു യൂണിയനുകൾ തിരിച്ചുപിടിച്ചു

ചെമ്പഴന്തി എസ് എൻ കോളേജിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം
തിരുവനന്തപുരം: കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 31 കോളേജിൽ 29 ഇടത്തും എസ്എഫ്ഐ വിജയിച്ചു. നാലു കോളേജുകൾ തിരിച്ചുപിടിച്ചു. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ്, വർക്കല എസ് എൻ കോളേജ്, നെടുമങ്ങാട് ഗവ. കോളേജ്, തോന്നയ്‌ക്കൽ എ ജെ കോളേജ് എന്നിവയാണ് തിരിച്ചു പിടിച്ചത്.
കെഎസ്‌യു ജില്ലയിൽ രണ്ടു കോളേജുകളിൽ മാത്രമായി ഒതുങ്ങി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലടക്കം നാലിടത്ത് തെരഞ്ഞെടുപ്പ് മാറ്റിവച്ചു.
പോളിടെക്നിക് കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എസ്എഫ്ഐ വിജയിച്ചു. നെയ്യാറ്റിൻകര പോളിടെക്നിക്, കൈമനം വനിതാ പോളിടെക്നിക്, വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് എന്നിവടങ്ങളിലാണ് വിജയക്കൊടി പാറിച്ചത്.









0 comments