ad
Deshabhimani

കോടികളുടെ നാശം വിതച്ച് നേപ്പാൾ മിന്നൽ പ്രളയം; പുനർനിർമാണത്തിന് കോടികൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ

Nepal.jpg
വെബ് ഡെസ്ക്

Published on Aug 29, 2026, 07:25 PM | 1 min read

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ഉണ്ടായത് കോടികളുടെ നാശം. ഒലിച്ചുപോയ നഗരം പുനർനിർമിക്കാനും ജനജീവിതം പഴയപടിയാക്കാനും കോടികൾ വേണ്ടിവരുമെന്ന് നേപ്പാൾ സർക്കാർ. ദുരന്തത്തിന്റെ വ്യാപ്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പറഞ്ഞു.


നാശനഷ്ടങ്ങളുടെ കണക്കെടുത്ത ശേഷമാകും പുനർനിർമാണത്തിന്റെ നടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ദുരന്തം നടന്ന മൂന്ന് ദിവസത്തിന് ശേഷവും കൃത്യമായ മരണസംഘ്യയോ നാശനഷ്ടങ്ങളോ വിലയിരുത്താൻ കഴിയാത്ത സ്ഥിതിയാണ്. പലയിടത്തും റോഡുകളും ഗ്രാമങ്ങളും പൂർണമായും തകർന്ന നിലയിലാണ്.


676 ആളുകളാണ് ഇതുവരെ പ്രളയത്തിൽ മരിച്ചത്. 3000 ഓളം ആളുകളെ കാണാതായിട്ടുണ്ട്. മൃതദേഹങ്ങൾ ഉത്തർപ്രദേശിലെ നദിക്കരയിൽ നിന്നും കണ്ടുകിട്ടിയിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെങ്കിൽ ദുഷ്കരമാണ്. നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ വഴി 163 വിദേശികൾ അടക്കം 2,265 പേരെ രക്ഷപ്പെടുത്തി. 200 പേരെ കരമാർഗ്ഗവും കരയ്‌ക്കെത്തിച്ചു.


പരിക്കേറ്റ 1,706 പേർക്ക് അടിയന്തര ചികിത്സാ കേന്ദ്രങ്ങളിൽ വിദഗ്ധ പരിചരണം നൽകിവരുന്നു. ദുരന്തനിവാരണത്തിനായി 6,700 സൈനികരെയാണ് നേപ്പാൾ സൈന്യം രംഗത്തിറക്കിയിരിക്കുന്നത്. റോഡുകൾ തകർന്ന ഭാഗങ്ങളിൽ സൈന്യത്തിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home