സജ്ജൻ കുമാറിന്റെ വീട്ടിലെത്തി ബിജെപി എംപിമാർ; നടപടിക്ക് സാധ്യത

ന്യൂഡൽഹി: അന്തരിച്ച മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് അനുശോചനം അർപ്പിക്കാനെത്തിയ ബിജെപി എംപിമാർക്കെതിരെ നടപടിക്ക് സാധ്യത. ബിജെപി എംപിമാരായ റാംവീർ സിംഗ് ബിധുരി, യോഗേന്ദർ ചന്ദോലിയ, കമ്മൽജീത് സെഹ്റാവത് എന്നിവരാണ് കഴിഞ്ഞദിവസം സജ്ജൻ കുമാറിന്റെ വീട്ടിലെത്തിയത്. ഇതിന് പിന്നാലെ എംപിമാരെ ബിജെപി അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഡല്‍ഹിയിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തി.
സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലിൽ കഴിയവെയാണ് സജ്ജൻ കുമാർ അന്തരിച്ചത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സജ്ജന്‍ കുമാറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വന്തം എംപിമാരും സജ്ജൻ കുമാറിന്റെ വസതിയിലെത്തിയതാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്.
1984 ഒക്ടോബർ 31ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ചതിനെത്തുടർന്നാണ് രാജ്യത്ത് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഡൽഹിയിലുടനീളം സായുധ സംഘങ്ങൾ നടത്തിയ ആക്രമണത്തിൽ 3,000-ത്തിലധികം സിഖുകാർ കൊല്ലപ്പെട്ടു. സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയത് സജ്ജൻകുമാർ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളായിരുന്നു.









0 comments