നേപ്പാളിൽ ജെൻ സി നേതാവ് ബാലേന്ദ്ര ഷാ അധികാരത്തിലേക്ക്

കാഠ്മണ്ഡു:നേപ്പാൾ രാഷ്ട്രീയത്തിൽ അട്ടിമറി സൃഷ്ടിച്ചുകൊണ്ട് റാപ്പറും കാഠ്മണ്ഡു മുൻ മേയറുമായ ബലേന്ദ്ര ഷാ അധികാരത്തിലേക്ക്. മാർച്ച് 5-ന് നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബാലെൻ ഷായുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാർട്ടി അധികാരം ഉറപ്പിച്ചു മുന്നേറുന്നു.
'ജെൻ സി'പ്രക്ഷോഭങ്ങൾക്ക് ശേഷം നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിൽ വലിയ പിന്തുണയാണ് ബാലെൻ ഉൾപ്പെടെ യുവ പക്ഷത്തിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാർട്ടിക്ക് (RSP) സ്വന്തമാക്കിയത്. തലസ്ഥാനമായ കാഠ്മണ്ഡുവിലെ 10 മണ്ഡലങ്ങളിലും ഇവരുടെ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി വിജയം നേടി.
മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ ഉറച്ച കോട്ടയായ ഝാപ്പ-5മണ്ഡലത്തിൽ ബാലെൻ ഷാ ചരിത്രവിജയം ഉറപ്പിച്ചു. ബാലെൻ ഏകദേശം 42,543വോട്ടുകൾ നേടിയപ്പോൾ,ഒലിക്ക് 11,427വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
27 വര്‍ഷത്തിന് ശേഷം
ഒറ്റ പാര്‍ട്ടി അധികാരത്തിലേക്ക്
ആകെ 165 നേരിട്ടുള്ള സീറ്റുകളിൽ 41 എണ്ണത്തിൽ ആര്‍എസ്പി വിജയിച്ചു കഴിഞ്ഞു. 80-ഓളം സീറ്റുകളിൽ പാർട്ടി വ്യക്തമായ ലീഡ് തുടരുകയാണ്. 275 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 138 സീറ്റുകൾ വേണം. ഇത് പാർട്ടി ഒറ്റയ്ക്ക് നേടുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ന് രാത്രിയോടെ പൂര്‍ണ്ണ ഫലം പ്രഖ്യാപിക്കാനാവുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്.
Related News
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, അഴിമതിക്കും സോഷ്യൽ മീഡിയ നിരോധനത്തിനുമെതിരെ നേപ്പാളിലെ യുവാക്കൾ നടത്തിയ 'ജെൻ സി'പ്രക്ഷോഭമാണ് രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കിയത്.
18വർഷത്തിനിടെ 14 ഗവൺമെന്റുകൾ മാറിവന്ന നേപ്പാളിൽ രാഷ്ട്രീയ അസ്ഥിരത അവസാനിക്കുമോ എന്ന കാത്തിരിപ്പാണ്.

35 വയസ്സുകാരനായ ബാലെൻ ഷാ ഒരു സ്ട്രക്ചറൽ എഞ്ചിനീയറാണ്. റാപ്പർ എന്ന നിലയിൽ പ്രശസ്തനായ അദ്ദേഹം 2022-ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് കാഠ്മണ്ഡു മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് രാഷ്ട്രീയ ശ്രദ്ധ നേടിയത്. അഴിമതി വിരുദ്ധ നിലപാടുകളും ഭരണപരിഷ്കാരങ്ങളുമാണ് അദ്ദേഹത്തെ യുവാക്കളുടെ പ്രിയങ്കരനാക്കിയത്.
കവി കൂടിയായ ബലേന്റെ വരികൾ അധികവും യുവാക്കളുടെ രോഷമാണ്. "എന്റെ മനസ് ശുദ്ധമാണ്, അത് സത്യം വിളിച്ചു പറയാൻ ഭയപ്പെടുന്നില്ല ..." എന്നിങ്ങനെയുള്ള വരകിൾ വലിയ സ്വീകാര്യത നേടി. ഇൻസ്റ്റയിലും യു ട്യൂബിലുമായി പത്ത് ലക്ഷം പേരുടെയും എഫ് ബിയിൽ 35 ലക്ഷം പേരുടെയും പിന്തുണയുണ്ട്. 2019 ൽ പുറത്തു വന്ന ബലിദാൻ വീഡിയോ ഓരു കോടിയിലധികം പേര്‍ കണ്ടു. ഭാര്യ സബീന കഫ്ലെയും കവിതാ രചനയിൽ സജീവമാണ്. ടൈം മാഗസിന്റെ യുവ നേതാക്കളുടെ പട്ടികയിൽ ആദ്യത്തെ നൂറിൽ ഇടം നേടിയിരുന്നു.










0 comments