ad
Deshabhimani

print edition നേപ്പാളിൽ മരണം 1225; 4757 പേരെ കാണാതായി

nepal flood afp
വെബ് ഡെസ്ക്

Published on Sep 03, 2026, 01:15 AM | 1 min read

ന്യൂഡൽഹി : നേപ്പാളിൽ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1225 ആയി. 4757 പേരെ നേപ്പാളിലും ടിബറ്റിലുമായി കാണാതായിട്ടുണ്ട്‌. നേപ്പാളിൽ 1204 മൃതദേഹങ്ങളും ചൈനയുടെ ടിബറ്റ്‌ മേഖലയിൽ 21 മൃതദേഹങ്ങളുമാണ്‌ ബുധനാഴ്ച വരെ കണ്ടെടുക്കാനായത്‌. നേപ്പാളിൽ 4216 പേരെയും ടിബറ്റിൽ 541 പേരെയും കണ്ടെത്താനുണ്ട്‌. ടിബറ്റിൽ 49 ഇന്ത്യാക്കാരടക്കം 261 വിദേശികളെ കണ്ടെത്താനായിട്ടില്ല. നേപ്പാളിൽ 39 രാജ്യങ്ങളിൽ നിന്നായി 590 വിദേശ പ‍ൗരൻമാരെ കാണാതായിട്ടുണ്ട്‌. പ്രളയബാധിത മേഖലയിൽ കുടുങ്ങിപ്പോയ 324 വിദേശികളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു.


രക്ഷാദ‍ൗത്യത്തിനായി 11 അംഗ സംഘത്തെക്കൂടി ഇന്ത്യ അയച്ചു. 5.5 ടൺ മരുന്നും എത്തിച്ചു. ചൈന കൂടുതൽ ഡിഎൻഎ വിദഗ്‌ധരെ അയച്ചിട്ടുണ്ട്‌. ബെയ്‌ലി പാലങ്ങൾ നിർമിക്കുന്നതിനുള്ള സാമഗ്രികൾ, മോർച്ചറി റഫ്രിജറേറ്ററുകൾ, വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവയും എത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home